Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
മതം
  Add your Comment comment
സ്റ്റീവനേജില്‍ വിശുദ്ധവാര ശുശ്രുഷകള്‍ക്ക് തുടക്കമായി; ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. അനീഷ് നെല്ലിക്കല്‍ കാര്‍മ്മികനായി
Report By; Appachan Kannanchira
ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ സെന്റ് സേവ്യര്‍ പ്രോപോസ്ഡ് മിഷന്‍, സ്റ്റീവനേജില്‍ വിശുദ്ധ വാര ശുശ്രുഷകള്‍ക്കു തുടക്കമായി. മിഷന്‍ പ്രീസ്റ്റും, ലണ്ടന്‍ റീജണല്‍ കുടുംബ കൂട്ടായ്മ്മ പാസ്റ്ററല്‍ ചാര്‍ജുമുള്ള ഫാ. അനീഷ് നെല്ലിക്കല്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.ജെറുസലേം നഗരിയിലേക്ക് കഴുതപ്പുറത്ത് വിനയാന്വിതനായി ആഗതനാകുന്ന യേശുവിനെ ഒലിവിന്‍ ശിഖരങ്ങളും, തുണികളും നിലത്തു വിരിച്ചും,പനയോലകളും, ഒലിവിന്‍ ശിഖരങ്ങളും വീശി ഓശാനപാടിക്കൊണ്ട് ഒരുക്കിയ രാജകീയ വരവേല്‍പ്പ് അനുസ്മരിക്കുന്ന ഓശാന തിരുന്നാള്‍ സ്റ്റീവനേജില്‍ ഭക്തിനിര്‍ഭരമായി.



ഏപ്രില്‍ 6 നു വ്യാഴാഴ്ച്ച പെസഹാ ആചരണം നടത്തപ്പെടും. യേശു സെഹിയോന്‍ ഊട്ടുശാലയില്‍ തന്റെ ശുഷ്യന്മാരുടെ പാദങ്ങള്‍ കഴുകി, അന്ത്യത്താഴ വിരുന്നൊരുക്കി, വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹാ തിരുക്കര്‍മ്മങ്ങള്‍ രാവിലെ 11:30 നു ആരംഭിക്കുംഏപ്രില്‍ 7 നു ദുംഖ വെള്ളിയാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞു ഒരു മണിക്കാരംഭിക്കും. കുരിശിന്റെ വഴി, പീഡാനുഭവ വായന, നഗരി കാണിക്കല്‍ പ്രദക്ഷിണം തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.



ലോകത്തിനു പ്രത്യാശയുടെയും,പ്രതീക്ഷടെയും, രക്ഷടെയും വാഗ്ദാനമായ ഉത്ഥാനത്തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 8 നു ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ആരംഭിക്കും.ഫാ.അനീഷ് നെല്ലിക്കല്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു സന്ദേശങ്ങള്‍ നല്‍കും.ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിത്യാഗതിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂര്‍ണ്ണതയില്‍, മാനവ കുലത്തിന്റെ രക്ഷക്ക് ആഗതനായ ദൈവ പുത്രന്റെ പീഡാനുഭവ യാത്രയില്‍ പങ്കാളികളായി, ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങള്‍ ആര്‍ജ്ജിക്കുവാന്‍ ഏവരെയും പള്ളിക്കമ്മിറ്റി സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്:സാംസണ്‍ ജോസഫ് - 07462921022



പള്ളിയുടെ വിലാസം:

St.Josephs RC Church, Bedwell Crescent, Stevenage, SG1 1LW
 
Other News in this category

 
 




 
Close Window