Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
മതം
  Add your Comment comment
ബ്രിസ്റ്റോള്‍ ദേവാലയ നിര്‍മ്മാണ പദ്ധതിയുടെ മെഗാ റാഫിള്‍ ഉ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു
Text by TEAM UKMALAYALAM PATHRAM
സെന്റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച് ബ്രിസ്റ്റോളിന്റെ ഇടവക ദേവാലയ നിര്‍മ്മാണ പദ്ധിയുടെ ഫണ്ട് റേസിങ്ങിനായുള്ള 25000 പൗണ്ട് സമ്മാനമുള്ള മെഗാ റാഫിള്‍ ഉദ്ഘാടനം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിര്‍വഹിച്ചു. ശനിയാഴ്ച ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഇടവക അംഗങ്ങള്‍ പങ്കെടുത്ത വാര്‍ഷിക ധ്യാനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. ഒന്നാം സമ്മാനമായി 25,000 പൗണ്ടും രണ്ടാം സമ്മാനമായി 5000 പൗണ്ടും മൂന്നുപേര്‍ക്ക് ആയിരം പൗണ്ടുമാണ് മൂന്നാം സമ്മാനമായി നല്‍കുന്നത്.



2024 ജൂലൈയിലാണ് സമ്മാനത്തിന്റെ നറുക്കെടുപ്പ് നടക്കുന്നത്. 20 പൗണ്ടാണ് ടിക്കറ്റിന്റെ വില. മുപ്പതിനായിരം ടിക്കറ്റാണ് ദേവാലയ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള മെഗാ റാഫിളിലുള്ളത്. ചടങ്ങില്‍ 101 അംഗ മെഗാ റാഫിള്‍ ടീമിനെ പിതാവ് കമ്മിഷന്‍ ചെയ്തു. ലോട്ടറിയുടെ ആദ്യ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനവും പിതാവ് നിര്‍വഹിച്ചു. രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് കോര്‍ഡിനേറ്റര്‍ ആന്റണി മാത്യുവിനും കാര്‍ഡിഫില്‍ നിന്നുള്ള ഡോ. ജോസി മാത്യുവിനും ടിക്കറ്റ് നല്‍കി കൊണ്ടാണ് പിതാവ് ഉദ്ഘാടനം നിര്‍വഹിച്ചത്. എസ്ടിഎസ്എംസിസി വികാരി ഫാ. പോള്‍ വെട്ടിക്കാട്ട്, ഷാജി വര്‍ക്കി, സിജി വാദ്യാനത്ത്, ജെഗി ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എസ്ടിഎംസിസി ട്രസ്റ്റി മെജോ ജോയി ഏവര്‍ക്കും നന്ദി പറഞ്ഞു



ഇന്റേണല്‍ ഫണ്ട് റേസിങ്ങിന്റെ ഭാഗമായുള്ള വിതരണ ഉത്ഘാടനവും പിതാവ് നിര്‍വഹിച്ചു. ഇടവകയിലെ അഞ്ഞൂറു കുടുംബങ്ങളേയും ഭാഗമാക്കുന്ന സ്‌കീമാണിത്. ചര്‍ച്ച് പ്രൊജക്ടിന്റെ വിവരങ്ങള്‍, ഡൊണേഷന്‍ സ്‌കീം അടക്കം പുതുക്കിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പരിപാടിയുടെ ഭാഗമായി നടന്നു. ആദ്യ വെബ് സൈറ്റിലൂടെയുള്ള വെബ് സെയില്‍ വനിതാ ഫോറം പ്രസിഡന്റ് ഡോ ഷിന്‍സി മാത്യുവിന് നല്‍കികൊണ്ട് ഫാ. മാത്യു വയിലാവണ്ണില്‍ നിര്‍വ്വഹിച്ചു.



ലോകത്ത് എവിടെ നിന്ന് വേണമെങ്കിലും റാഫിള്‍ ടിക്കറ്റ് വാങ്ങാവുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെ ഭാഗമാകാം. ഇടവകയിലെ ഓരോ അംഗങ്ങളും റാഫിള്‍ ടിക്കറ്റ് വിതരണം ഏറ്റെടുക്കും. മറ്റ് സഭാ സമൂഹങ്ങളിലും അസോസിയേഷനുകളിലും ബ്രിസ്റ്റോളിന് പുറമേ രൂപതാ തലത്തിലുള്ള മറ്റ് വിശുദ്ധകുര്‍ബാന കേന്ദ്രങ്ങളിലും ഇവ വിതരണം ചെയ്യും. ദേവാലയ നിര്‍മ്മാണ പദ്ധതിയുടെ പ്രധാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജൂണോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. യൂറോപ്പില്‍ ആദ്യമായിട്ടാണ് സീറോ മലബാര്‍ ദേവാലയം നിര്‍മ്മിക്കുന്നത്.



യുകെയില്‍ കത്തോലിക്കാ വിശ്വാസ സമൂഹത്തിന് മഹത്തരമായ കാര്യങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹം അവരുടെ ദേവാലയ നിര്‍മ്മാണത്തിനായി യുകെയിലെ മുഴുവന്‍ പേരുടേയും സഹായം തേടുകയാണ്. 20 പൗണ്ട് ടിക്കറ്റുകള്‍ എടുത്ത് ഏവരും ദേവാലയ നിര്‍മ്മാണത്തിന്റെ ഭാഗമാകണമെന്ന് വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ സിജി വാദ്യാനത്ത്, ബിനു ജേക്കബ്, മെജോ ജോയി തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window