ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസുകാരന് അറസ്റ്റില്‍. രാത്രി, പാര്‍ക്കില്‍ ഒറ്റയ്ക്കായ 17കാരിയെ പട്രോളിങിനിറങ്ങിയ പൊലീസുകാരനാണ് പീഡനത്തിന് ഇരയാക്കിയത്. ബംഗളൂരുവിലാണ് സംഭവം.ഗോവിന്ദരാജ നഗര്‍ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിള്‍ പവന് ദ്യാവണ്ണനവര്‍ (24) ആണ് പിടിയിലായത്. ജൂലൈ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചാമരാജനഗര്‍ സ്വദേശിയായ 17കാരിയാണ് പീഡനത്തിന് ഇരയായത്.ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജൂലൈ 27 ന് കാമുകനുമൊത്ത് ഒളിച്ചോടാമെന്ന ധാരണയില്‍ പെണ്‍കുട്ടി ബംഗളൂരുവിലെ വിജയ്നഗറിലുള്ള പാര്‍ക്കിലെത്തുകയായിരുന്നു.എന്നാല്‍ കാമുകന് പാര്‍ക്കില്‍ എത്തിയില്ല. പെണ്‍കുട്ടിയുടെ സന്ദേശങ്ങള്‍ക്കോ, ഫോണ്‍ വിളികള്‍ക്കോ മറുപടിയുമുണ്ടായില്ല. പിന്നാലെ കാമുകന്റെ ഫോണ്‍ സിച്ച് ഓഫ് ആകുകയും ചെയ്തു.
പെണ്‍കുട്ടിയുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ പെണ്‍കുട്ടി പാര്‍ക്കില്‍ ഒറ്റപ്പെട്ടു പോകുകയും ചെയ്തു.ഡൂട്ടിയിലുണ്ടായിരുന്ന പവന് പാര്‍ക്കില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ കാണുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കാമുകനെ കണ്ടെത്താന്‍ സഹായിക്കാമെന്നും പെണ്‍കുട്ടിക്ക് വാക്ക് നല്‍കുകയും ചെയ്തു.തുടര്‍ന്ന് വിജയനഗറിലെ തന്റെ വാടക വീട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേദിവസം 500 രൂപ നല്കി പെണ്‍കുട്ടിയെ മെജസ്റ്റിക് ബസ് ടെര്‍മിനലില്‍ കൊണ്ടുവിട്ടു. ബംഗളൂരുവില്‍ നിന്ന് ബസില്‍ കയറിയ പെണ്‍കുട്ടി വീട്ടില്‍ പോകാതെ കാമുകന്റെ വീട്ടിലേക്കാണ് പോയത്.കാമുകന്റെ പിതാവിനോട് മകനുമായി പ്രണയത്തിലാണെന്നും വീടുവിട്ട് ഇറങ്ങിയെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞതോടെ ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു . മകളെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അതിനിടെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. വനിതാ പൊലീസെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.വൈകാതെ പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് പവനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് പ്രതി പൊലീസ് സേനയില്‍ ചേര്‍ന്നത്. പീഡനക്കേസില്‍ പിടിയിലായതോടെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.