Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ല, ഒളിവിലാണെന്ന് ഷെമീര്‍
reporter

കോഴിക്കോട്: സ്വര്‍ണം തട്ടിയെടുത്തത് ഷെമീര്‍ ആണെന്ന് പെരുവണ്ണാമൂഴിയില്‍ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ്. വീഡിയോസന്ദേശത്തിലാണ് ഇര്‍ഷാദ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞമാസം ആറിനാണ് പെന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ കാണാതായത്. പിന്നാലെ സ്വര്‍ണക്കടത്തുകാരുടെ ഭീഷണി വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു.തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല. വയനാട്ടിലാണുള്ളത്. ഷെമീറാണ് സ്വര്‍ണം തട്ടിയെടുത്തത്. യഥാര്‍ത്ഥ സംഘത്തിന് സ്വര്‍ണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ നല്‍കുന്നില്ല. തന്നെ പലപല റൂമുകളിലേക്ക് മാറ്റി താമസിപ്പിക്കുകയാണെന്നും വീഡിയോയില്‍ യുവാവ് പറയുന്നു. ജൂലൈ നാലാം തീയതി ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്. കേസന്വേഷണം വഴിതെറ്റിക്കുക ലക്ഷ്യമിട്ട്, സ്വര്‍ണക്കടത്തുസംഘമാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ മാസം ആറാം തീയതി മുതല്‍ ഇര്‍ഷാദിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ആഴ്ചയാണ് ഇര്‍ഷാദിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്. സ്വര്‍ണക്കടത്തു സംഘത്തിന്റെ ഭീഷണി കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നാണ് യുവാവിന്റെ മാതാപിതാക്കള്‍ പറയുന്നത്. മലപ്പുറം കേന്ദ്രീകരിച്ചാണ് ഇര്‍ഷാദിന്റെ വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.ഇര്‍ഷാദിന്‍രെ തിരോധാനവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തുസംഘത്തിലെ പ്രധാനിയായ കൊടുവള്ളി കൈതപ്പൊയില്‍ സ്വദേശി സ്വാലിഹിലേക്ക് നീണ്ടതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. സ്വാലിഹിന്റെ കൂട്ടാളിയായ കണ്ണൂര്‍ സ്വദേശി മര്‍ഷിദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ ആദ്യ അറസ്റ്റാണിത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്തു സംഘം കടത്തിക്കൊണ്ട് പോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

 
Other News in this category

 
 




 
Close Window