Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
കുര്‍ബാന ഏകീകരണം: സഭയുടെ ലക്ഷ്യം ഗള്‍ഫില്‍ നിന്നുള്ള വരുമാനം
reporter

കൊച്ചി : കുര്‍ബാന അര്‍പ്പണത്തിന്റെ പേരില്‍ സിറോ മലബാര്‍ സഭയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിനു പരിഹാരമുണ്ടായാല്‍ മാത്രമേ ഗള്‍ഫ് നാടുകളില്‍ രൂപത തുടങ്ങാന്‍ വത്തിക്കാന്റെ അനുമതി ലഭിക്കൂവെന്നു വെളിപ്പെടുത്തല്‍. അടുത്തകാലത്തു സിറോ മലബാര്‍ ഒഴികെ മറ്റെല്ലാ പൗരസ്ത്യസഭകള്‍ക്കും ഗള്‍ഫ് രാജ്യങ്ങളില്‍ അവരുടെ സ്വന്തമായ സഭാ സംവിധാനങ്ങള്‍ രൂപവത്കരിക്കാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.കുര്‍ബാനയര്‍പ്പണത്തില്‍ എന്ന് ഐകരൂപ്യം വരുത്തുന്നുവോ അന്നു മാത്രമേ സിറോ മലബാര്‍ സഭയ്ക്കു അനുമതി തരികയുള്ളുവെന്നാണു റോമില്‍നിന്നുള്ള അറിയിപ്പെന്നു മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്ത് വെളിപ്പെടുത്തി.മാനന്തവാടി രൂപതാ ബുള്ളറ്റിനില്‍ പ്രസിദ്ധികരിച്ച സിറോ മലബാര്‍ സഭയിലെ കുര്‍ബാനയര്‍പ്പണത്തിന്റെ ഏകീകൃത രീതിയിലേയ്ക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികള്‍ എന്ന ലേഖനത്തിലാണു ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്.സിറോ മലബാര്‍ രൂപതകള്‍ ഇല്ലാത്ത ഗള്‍ഫ് രാജ്യങ്ങളില്‍ ലക്ഷക്കണക്കിനു സീറോ മലബാര്‍ വിശ്വാസികളുണ്ട്. അവര്‍ പല രൂപതകളില്‍ നിന്നുള്ളവരുമാണ്.

കുര്‍ബാനയര്‍പ്പണത്തില്‍ ഐകരൂപ്യമില്ലാത്തതിനാല്‍ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. ക്രൈസ്തവരുടെ ആരാധനാനുഷ്ഠാനങ്ങള്‍ വളരെ നിയന്ത്രിതമോ അല്ലെങ്കില്‍ ഒട്ടുംതന്നെ അനുവദിച്ചിട്ടില്ലാത്തതോ ആണു പല രാജ്യങ്ങളും. നിര്‍ഭാഗ്യവശാല്‍ കുര്‍ബാനയര്‍പ്പണത്തിലെ ഐകരൂപ്യമില്ലായ്മ അവിടങ്ങളില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി സ്വന്തമായ സഭാസംവിധാനങ്ങള്‍ക്കായി മുറവിളി കൂട്ടുന്ന ഗള്‍ഫിലെ സഭാംഗങ്ങള്‍ക്കു വലിയ ആശ്വാസമാകും പുതിയ തീരുമാനം. മാര്‍ പൊരുന്നേടം എഴുതുന്നു.ഐക്യരൂപ്യമില്ലായ്മ പൊതു വിശ്വാസ പരിശീലനം അസാധ്യമാക്കും. രാജ്യത്തെ പല രൂപതകളില്‍നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന പ്രവാസി രൂപതകളില്‍ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും വിശാസികള്‍ അവരവരുടെ മാതൃരൂപതകളിലെ രീതിവേണമെന്നു വാശിപിടിക്കുമെന്നും മാര്‍ പൊരുന്നേടം പറയുന്നു.

നിലവില്‍ കേരളത്തില്‍ സിറോ മലബാര്‍ സഭയ്ക്കു മാത്രമാണു ഗള്‍ഫില്‍ രൂപതയില്ലാത്തത്. ഇതുവഴി സിറോബലബാര്‍ വിശ്വാസികള്‍ ലത്തീന്‍ പള്ളികളിലാണു പോകുന്നത്. കേരളത്തിലെ പള്ളികളില്‍ വരുമാനം കുറഞ്ഞതോടെ സഭകളുടെ നടത്തിപ്പിനു പ്രവാസികളുടെ സംഭാവന വലുതാണ്. അതില്‍തന്നെ ഗള്‍ഫാണു പ്രധാന സ്രോതസ്. യൂറോപ്പിനെയും യു.എസിനെയും അപേക്ഷിച്ചു ചെലവു കുറവായതിനാല്‍, കിട്ടുന്ന പണത്തിലേറെയും നാട്ടിലേയ്ക്ക് അയയ്ക്കാമെന്നതാണു ഗള്‍ഫിന്റെ പ്രധാന ആകര്‍ഷണം. മറ്റു സഭകളുടെ പ്രധാന വരുമാനവും ഗള്‍ഫില്‍നിന്നുള്ള വരുമാനമാണ്.എന്നാല്‍, ആയിരക്കണക്കിനു സിറോമലബാറുകാര്‍ ഗള്‍ഫിലുണ്ടായിട്ടും സഭാസംവിധാനങ്ങള്‍ ഇല്ലാത്തതു പ്രതിസന്ധിയുണ്ടാക്കുന്നു. ഇതാണു പ്രതിഷേധം അവഗണിച്ചും കുര്‍ബാന ഏകീകരണവുമായി മുന്നോട്ടുപോകാനുള്ള സഭാനേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ചിക്കാഗോ (യു.എസ്.), മെല്‍ബണ്‍ (ഓസ്ട്രേലിയ) എന്നിവിടങ്ങില്‍ രൂപതകള്‍ ആരംഭിച്ചിട്ടുണ്ട്.കുര്‍ബാന ഏകീകരണത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലാണു ശക്തമായ എതിര്‍പ്പുള്ളത്. ഇതു പരിഹരിക്കാനായാല്‍, ഗള്‍ഫിനുള്ള അനുമതി വേഗത്തിലാകുമെന്നാണു സഭാനേതൃത്വത്തിന്റെ പ്രതീക്ഷ.

 
Other News in this category

 
 




 
Close Window