ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനും ബ്രിട്ടനിലെ പ്രഭുസഭാംഗവുമായ മേഘനാഥ് ദേശായി (85) അന്തരിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് മുന്‍ അധ്യാപകനാണ്. മാര്‍ക്‌സിയന്‍ ഇക്കണോമിക്‌സില്‍ വിദഗ്ധനായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ 1940ലാണു ജനനം. 1963ല്‍ ബ്രിട്ടനിലേക്കു കുടിയേറി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഗ്ലോബല്‍ ഗവേണന്‍സ് സ്ഥാപിച്ചു. മാനവ വികസന സൂചികയുടെ സ്രഷ്ടാക്കളിലൊരാളാണ്. 1986 മുതല്‍ 1992 വരെ ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു. 1991ല്‍ പ്രഭുസഭയില്‍ അംഗമായി. 2020ല്‍ ലേബര്‍ പാര്‍ട്ടി വിട്ടു. 2008ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി ഇന്ത്യ ആദരിച്ചു.