ലണ്ടന്‍: മൊബൈല്‍ ഫോണില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കൈവശം വച്ച യെമന്‍ സ്വദേശി ഒസാമ അല്‍-ഹദ്ദാദിന്റെ (26) ജയില്‍ ശിക്ഷയും നാടുകടത്തലും കോടതി ഒഴിവാക്കി. വിധി കേട്ട് പുറത്തുവന്ന ഒസാമ കോടതിക്ക് പുറത്ത് തംബ്സ് അപ്പ് കാണിക്കുന്നത് സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2024 ജനുവരിയില്‍ ഈജിപ്തിലെ കെയ്‌റോയില്‍ നിന്ന് ഹീത്രോ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഒസാമ അല്‍-ഹദ്ദാദിന്റെ ഫോണില്‍ നിന്ന് ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ മൂന്ന് വിഡിയോകള്‍ പിടിച്ചെടുത്തത്.
അഭയാര്‍ഥി എന്ന നിലയിലുള്ള പരിശോധനയ്ക്കിടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഒരാള്‍ ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. യെമനിലെ ഹൂതികള്‍ തന്റെ പിതാവിനെ തിരയുകയാണെന്ന് വാദിച്ച് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയ ഒസാമ അല്‍-ഹദ്ദാദ് പിന്നീട് അഭയത്തിന് അപേക്ഷിക്കുകയായിരുന്നു. ഹൂതി സൈന്യത്തില്‍ ചേരാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും, യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ഭയന്ന് യെമനിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നും ഒസാമ അല്‍-ഹദ്ദാദ് കോടതിയില്‍ വാദിച്ചു.
സ്ഥിരമായ മേല്‍വിലാസമില്ലാത്ത ഒസാമ അല്‍-ഹദ്ദാദ്, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചതിന് മൂന്ന് കേസുകളിലും കുട്ടിയുടെ വ്യാജ ഫോട്ടോ നിര്‍മിച്ചതിന് ഒരു കേസിലും കുറ്റം സമ്മതിച്ചു. അതേസമയം, കുട്ടികളോട് ലൈംഗിക താല്‍പര്യമില്ലെന്നും വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ചിത്രങ്ങള്‍ ലഭിച്ചതെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടത്. 150 മണിക്കൂര്‍ വേതനമില്ലാത്ത ജോലി ഉള്‍പ്പെടെയുള്ള ശിക്ഷയാണ് ഐല്‍സ്വര്‍ത്ത് ക്രൗണ്‍ കോടതി ഉത്തരവിട്ടത്. അറബിക് ദ്വിഭാഷിയുടെ സഹായത്തോടെയാണ് ജഡ്ജി ഫിയോണ ബാരി വിധി പ്രസ്താവിച്ചത്. കുട്ടികളോട് ലൈംഗിക താല്‍പര്യമില്ലെന്നും വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ചിത്രങ്ങള്‍ ലഭിച്ചതെന്നും നിങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍, പ്രീ-സെന്റന്‍സ് റിപ്പോര്‍ട്ട് പ്രകാരം 2021 ഓഗസ്റ്റ് മുതല്‍ ഈ വിഡിയോകള്‍ നിങ്ങളുടെ കൈവശം സൂക്ഷിച്ചിട്ടുണ്ട്. ഇവ നിങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
10 വര്‍ഷത്തേക്ക് ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് കോടതി ഉത്തരവിട്ടു. വിധിക്കുശേഷം വഴിപോക്കന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍, ചിത്രങ്ങളുടെ ഉറവിടത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞുകൊണ്ട് അല്‍-ഹദ്ദാദ് ധൃതിയില്‍ നടന്നുപോകുന്നതും പിന്നീട് വിഡിയോ എടുത്തയാള്‍ക്ക് തംബ്സ് അപ്പ് കാണിക്കുന്നതും കാണാം. കഴിഞ്ഞ ഏപ്രിലില്‍, വിദേശ ലൈംഗിക കുറ്റവാളികള്‍ക്ക് യുകെയില്‍ അഭയം നല്‍കുന്നത് നിരോധിക്കാന്‍ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍, ഈ നിരോധനം ബാധകമാകണമെങ്കില്‍ കുറ്റവാളിക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചിരിക്കണം. അല്‍-ഹദ്ദാദിന്റെ അഭയാര്‍ഥി അപേക്ഷ നിലവില്‍ പരിഗണനയിലാണെങ്കിലും, പ്ലിമൗത്ത്, ഡെവണ്‍ എന്നിവിടങ്ങളില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവാദമുണ്ടെന്ന് ഐല്‍സ്വര്‍ത്ത് ക്രൗണ്‍ കോടതി ഉത്തരവില്‍ വ്യക്തമാക്കി.