Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
യുകെയിലെ ജീവിതച്ചെലവ് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പോലും താങ്ങാന്‍ കഴിയുന്നില്ല, കുട്ടികള്‍ക്ക് സ്‌കൂള്‍ യൂണിഫോം പോലും വാങ്ങാന്‍ സാധിക്കുന്നില്ല
reporter

ലണ്ടന്‍: യുകെയില്‍ എങ്ങനെയെങ്കിലുമെത്തി എന്‍എച്ച്എസില്‍ ഒരു ജോലി തരപ്പെടുത്തിയാല്‍ ജീവിതം സുരക്ഷിതമാണെന്നാണ് യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരെല്ലാം കാലങ്ങളായി ധരിച്ച് വച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് ബിബിസി വെളിപ്പെടുത്തുന്നത്. അതായത് നിലവില്‍ രാജ്യത്തെ കുതിച്ചുയരുന്ന ജീവിതച്ചെലവ് താരതമ്യേന നല്ല ശമ്പളം ലഭിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പോലും താങ്ങാനാവാത്ത സാഹചര്യമാണുള്ളതെന്നാണ് ഇന്നലെ രാവിലെ സംപ്രേക്ഷണം ചെയ്ത ബിബിസി ബ്രേക്ഫാസ്റ്റ് ഷോ എടുത്ത് കാട്ടുന്നത്. എന്‍എച്ച്എസില്‍ നല്ല ശമ്പളത്തിന് ജോലിയെടുക്കുന്ന സ്റ്റാഫുകള്‍ പോലും കുട്ടികളുടെ യൂണിഫോം വാങ്ങുന്നതിന് ചാരിറ്റിഷോപ്പുകളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടാണ് സംജാതമായിരിക്കുന്നതെന്നാണ് ഈ പ്രോഗ്രാമിലൂടെ വെളിപ്പെട്ടിരിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ വരുമാനം കുറഞ്ഞ സാധാരണക്കാരന്റെ ഗതിയെന്തായിരിക്കുമെന്നും ബിബിസി ബ്രേക്ഫാസ്റ്റ് ഷോ ചര്‍ച്ച ചെയ്തിട്ടുണ്ട്. സ്‌കൂള്‍ തുറക്കാന്‍ പോകുന്നതിന് ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളുവെന്നിരിക്കേ പലരും ഇപ്പോള്‍ കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം തന്നെ പാകമാകുമോയെന്ന് പരിശോധിക്കുന്ന പ്രവണയതാണിപ്പോഴുള്ളതെന്നും അനുദിനം കുതിച്ചുയരുന്ന ജീവിതച്ചെലവ് കാരണം പുതിയ യൂണിഫോം വാങ്ങാന്‍ പലര്‍ക്കും സാധിക്കാത്ത സാഹചര്യം സംജാതമായതാണ് ഇതിന് കാരണമെന്നുമാണ് ചര്‍ച്ചക്ക് ആമുഖമായി അവതാരകനായ ചാര്‍ലി സ്റ്റെയ്റ്റ് വിശദീകരിച്ചിരുന്നത്.

രാജ്യത്തെ സാമ്പത്തിക സാഹചര്യം ഇത്തരത്തില്‍ പരിതാപകരമായതിനെ തുടര്‍ന്നാണ് താരതമ്യേന ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ പോലും കുട്ടികളുടെ യൂണിഫോം വാങ്ങുന്നതിനായി ചാരിറ്റിഷോപ്പുകള്‍ കയറിയിറങ്ങേണ്ടുന്ന ഗതികേടുണ്ടായിരിക്കുന്നതെന്നും ബിബിസി ബ്രേക്ഫാസ്റ്റ് ഷോ വിശദീകരിക്കുന്നു. ലണ്ടനിലെ റോംഫോര്‍ഡിലെ ക്യൂന്‍സ് ഹോസ്പിറ്റലിലെ ജീവനക്കാരുടെ മക്കള്‍ക്ക് യൂണിഫോം കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതിനായി ചാരിറ്റിയുമായി ചേര്‍ന്ന് ധാരണയാക്കിയ കാര്യവും പ്രസ്തുത ചര്‍ച്ചയില്‍ വന്‍ പ്രാധാന്യത്തോടെയാണ് എടുത്ത് കാട്ടപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ ജീവനക്കാര്‍ ചാരിറ്റിയുടെ സഹായത്തോടെ ഷോപ്പില്‍ സൗജന്യമായി യൂണിഫോം വാങ്ങാന്‍ പോകുന്ന കാര്യവും ബിബിസി ഈ പരിപാടിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ വളരെ പാവപ്പെട്ടവരായിരുന്നു ഇക്കാര്യത്തില്‍ തങ്ങളുടെ ചാരിറ്റിയുടെ സഹായം സ്വീകരിച്ചിരുന്നതെങ്കില്‍ നിലവില്‍ നല്ല വരുമാനമുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ പോലും സഹായം അഭ്യര്‍ത്ഥിച്ചെത്തുന്നുവെന്നാണ് സ്മൈല്‍ ചാരിറ്റിയിലെ മരിയ കൈ്വഫെ വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ വര്‍ധിച്ച് വരുന്ന ജീവിതച്ചെലവ് ഉയര്‍ന്ന വരുമാനക്കാര്‍ക്ക് പോലും താങ്ങാനാവാത്ത സ്ഥിതിയാണുളളതെന്നും അവര്‍ എടുത്ത് കാട്ടുന്നു. ഈ ഒരു സാഹചര്യത്തില്‍ തങ്ങള്‍ ഹോസ്പിറ്റലുകളിലെ നഴ്സുമാര്‍, ഡോക്ടര്‍മാര്‍ , മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇത്തരത്തില്‍ മക്കള്‍ക്ക് യൂണിഫോം ലഭിക്കുന്നതിന് സഹായം ചെയ്ത് കൊടുക്കുന്നുണ്ടെന്നും മരിയ സ്ഥിരീകരിക്കുന്നു.

 
Other News in this category

 
 




 
Close Window