Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ക്ക് റേഡിയോ അക്ടീവ് അടങ്ങിയ ചപ്പാത്തി നല്‍കി, അന്വേഷണം വേണമെന്ന് ലേബര്‍ പാര്‍ട്ടി
reporter

ലണ്ടന്‍: ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ക്ക് റേഡിയോ ആക്ടിവ് ഐസോടോപ്പുകള്‍ അടങ്ങിയ റൊട്ടി നല്‍കിയ മെഡിക്കല്‍ ഗവേഷണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യുകെയിലെ പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ കവന്‍ട്രിയില്‍നിന്നുള്ള തായ്വോ ഒവാട്ടെമിയാണ് ആവശ്യമായി രംഗത്തുവന്നത്.

പഠനത്തില്‍ ഉള്‍പ്പെടുത്തിയ സ്ത്രീകളെയും കുടുംബങ്ങളെയും കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് അവര്‍ എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. 1969 ലാണ് ഇരുമ്പിന്റെ അപര്യാപ്തത നേരിടാന്‍ 21 ഇന്ത്യന്‍ വംശജര്‍ക്ക് ഇത്തരം റൊട്ടി നല്‍കിയത്. ദക്ഷിണേഷ്യക്കാരിലെ ഇരുമ്പിന്റെ അഭാവത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായിരുന്നു ഇത്.

പരീക്ഷണത്തിനായി തിരഞ്ഞെടുത്തവര്‍ക്ക് റേഡിയോ ആക്ടിവ് ഐസോടോപ്പായ 'അയണ്‍-59' അടങ്ങിയ ബ്രെഡാണ് നല്‍കിയത്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ഇത്തരമൊരു പരീക്ഷണത്തിന് അനുമതി നല്‍കിയതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഒവാട്ടെമി പറഞ്ഞു. 1995ല്‍ വിഷയവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്ക് പിന്നാലെ, ഇതില്‍ അന്വേഷണം നടത്തിയിരുന്നുവെന്ന് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എംആര്‍സി) വ്യക്തമാക്കി. ഏഷ്യന്‍ വനിതകള്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കണമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയതായും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window