Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
2023 ജൂണ്‍ വരെ ഒരു വര്‍ഷത്തിനിടയില്‍ 1.42 ലക്ഷം ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ വിദ്യാര്‍ഥി വിസ ലഭിച്ചു
reporter

ലണ്ടന്‍: 2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 1.42 ലക്ഷം സ്റ്റുഡന്റ് വിസകള്‍ യുകെ അനുവദിച്ചതായി റിപ്പോര്‍ട്ട്. പോയ വര്‍ഷത്തേക്കാള്‍ 54 ശതമാനം (49,883 അധിക വിസകള്‍) വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ജൂണിന് ശേഷം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഗ്രാന്‍ഡുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇപ്പോള്‍ അത് ഏഴ് ഇരട്ടിയോളമാണ്, യുകെ ഗവണ്‍മെന്റിന്റെ ഹോം ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍, പ്രധാന അപേക്ഷകര്‍ക്ക് 4,98,626 സ്‌പോണ്‍സര്‍ ചെയ്ത പഠന വിസകള്‍ അനുവദിച്ചിട്ടുണ്ട്.

അതായത് 2022 ജൂണില്‍ അവസാനിച്ച വര്‍ഷത്തേക്കാള്‍ 23 ശതമാനം കൂടുതലും 2019 ജൂണില്‍ അവസാനിച്ച വര്‍ഷത്തിനേക്കാള്‍ ഇരട്ടി (+108 ശതമാനം), റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്ക് പിന്നിലായി ചൈനയാണ് നിലവില്‍. 1.07 ലക്ഷം വിസകളാണ് പ്രസ്തുത കാലയളവില്‍ അനുവദിച്ചത്. സ്‌പോണ്‍സേഡ് സ്റ്റഡി ഗ്രാന്‍ഡുകളില്‍ പകുതിയോളവും ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. നൈജീരിയ, പാക്കിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. സ്‌പോണ്‍സേഡ് സ്റ്റഡി വിസയുള്ളവര്‍ക്ക് മാതാപിതാക്കളേയും കുട്ടികളേയും യുകെയിലേക്ക് ആശ്രിത വിസയില്‍ കൊണ്ടുവരാന്‍ സാധിക്കും. ആശ്രിത വിസകളില്‍ 72 ശതമാനവും ഇന്ത്യ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടേതാണ്.

 
Other News in this category

 
 




 
Close Window