Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കുരുക്കില്‍
reporter

ലണ്ടന്‍: ബ്രിട്ടനും ഇന്ത്യയുമായി നടക്കുന്ന സ്വതന്ത്ര വ്യാപാരക്കരാര്‍ (എഫ്ടിഎ) ചര്‍ച്ചകളില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയുടെ ഇന്‍ഫോസിസ് ഓഹരികള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അക്ഷതയുടെ പിതാവ് നാരായണമൂര്‍ത്തി സഹസ്ഥാപകനായുള്ള ഇന്‍ഫോസിസിനു ബ്രിട്ടിഷ് സര്‍ക്കാരുമായും ഒട്ടേറെ ബ്രിട്ടിഷ് കമ്പനികളുമായും സോഫ്റ്റ്‌വെയര്‍ സേവന ഇടപാടുകളുണ്ട്. സുനകിന്റെ ഭാര്യയ്ക്ക് ഇന്‍ഫോസിസില്‍ ഉടമസ്ഥതയുള്ളതിനാല്‍ വ്യാപാരക്കരാര്‍ വ്യവസ്ഥകളിലൂടെ അന്യായമായ നേട്ടമുണ്ടാക്കുമോയെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയും വ്യാപാരവിദഗ്ധരും സംശയമുന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പ്രധാനമന്ത്രിയായശേഷം സുനക് ആദ്യമായി അടുത്തമാസം ഇന്ത്യയിലെത്തും. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണിത്. ജി20 സമ്മേളനത്തിനിടെ ബ്രിട്ടിഷ് വ്യാപാര സെക്രട്ടറി കെമി ബാഡനോക്, കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലുമായി എഫ്ടിഎ ചര്‍ച്ച നടത്തുന്നുണ്ട്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ സുതാര്യത വരുത്തേണ്ടതുണ്ടെന്ന് ലേബര്‍ എംപിയും ജനസഭയിലെ എഫ്ടിഎ ചര്‍ച്ച മേല്‍നോട്ട സമിതി അധ്യക്ഷനുമായ ഡാരന്‍ ജോണ്‍സ് ആവശ്യപ്പെട്ടു. ഭാര്യയ്ക്ക് കോറു കിഡ്‌സ് എന്ന കമ്പനിയിലുള്ള ഓഹരി വിവരം മറച്ചുവച്ചതിനു സുനക് ഈയിടെ മാപ്പു പറയേണ്ടിവന്നിരുന്നു. എഫ്ടിഎ ചര്‍ച്ചകളില്‍നിന്ന് സുനക് വിട്ടുനല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window