Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഉഷ്ണതരംഗത്തിന്റെ ഭീഷണിയില്‍ യുകെ,മുന്നറിയിപ്പുമായി കാലാവസ്ഥാ പ്രവചനങ്ങള്‍
REPORTER

ലണ്ടന്‍: 28 ഡിഗ്രി സെല്‍ഷ്യസിലുളള ഉഷ്ണതരംഗം യുകെയില്‍ സെപ്റ്റംബറോടെ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. അറ്റ്ലാന്റിക് ഹരിക്കെയിന്‍ ആക്ടിവിറ്റിക്ക് ശേഷമാകും ഈ മാറ്റം. മെറ്റീരിയോളജിക്കല്‍ സമ്മര്‍ അവസാനിക്കുന്നതിന് മുമ്പ് യുകെയില്‍ നിരവധി ദിവസങ്ങളില്‍ ഇത്തരത്തില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. നോര്‍ത്ത് അറ്റ്ലാന്റിക്കിലെ ഹരിക്കെയിന്‍ ആക്ടിവിറ്റിയുടെ ഫലമായി രാജ്യത്ത് ദിവസങ്ങള്‍ക്കകം മഴയും ഇടിയോട് കൂടിയ കാറ്റുകളുമുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. ഇത്തരത്തില്‍ മഴ ശക്തമായതിന് ശേഷം ഇംഗ്ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളിലും മധ്യഭാഗങ്ങളിലും വളരെ വരണ്ട കാലാവസ്ഥകളനുഭവപ്പെടുമെന്നാണ് പ്രവചനം.

അതായത് ഐബീരിയന്‍ പ്ലമില്‍ നിന്നുള്ള മിനി ഹീറ്റ് വേവ് രാജ്യത്ത് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനും 11നുമിടയില്‍ നിരവധി തവണ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 28 ഡിഗ്രിയോളം ഉയരുമെന്നാണ് ഡബ്ല്യൂഎക്സ്ചാര്‍ട്ടുകള്‍ പറയുന്നത്. ഈ അവസരത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും താപനില ഈ വിധത്തില്‍ വര്‍ധിക്കില്ല. അതായത് വെയില്‍സ്, സ്‌കോട്ട്ലന്‍ഡ് തുടങ്ങിയവ പോലുള്ള പ്രദേശങ്ങളില്‍ ഈ അവസരത്തിലും തണുപ്പ് നിലനില്‍ക്കുന്നതായിരിക്കും. ഈ സമയത്തിന്റെ നല്ലൊരു ശതമാനം ദിവസങ്ങളിലും നിരവധി ഇടങ്ങളില്‍ താപനില ശരാശരിക്കടുത്തായിരിക്കും നിലകൊള്ളുന്നത്.വെള്ളി മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വെള്ളിയാഴ്ച ചിലയിടങ്ങളില്‍ മഴ ലഭിക്കുന്നതായിരിക്കും. എന്നാല്‍ സ്‌കോട്ട്ലന്‍ഡില്‍ ഈ അവസരത്തില്‍ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുന്നത്. സെപ്റ്റംബര്‍ നാല് മുതല്‍ 13 വരെ യുകെയുടെ മിക്ക ഭാഗങ്ങളിലും വരണ്ട കാലാവസ്ഥയായിരിക്കുമുണ്ടാകുന്നത്. ഈ സമയത്ത് സൗത്ത് പോലുളള പ്രദേശങ്ങളില്‍ വെയിലും ചെറിയ കാറ്റുകളും അനുഭവപ്പെടുന്നതായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ വെളിപ്പെടുത്തുന്നത്. നോര്‍ത്ത് വെസ്റ്റില്‍ ഈ സമയത്ത് മേഘാവൃതവും കാററും മഴയും നിറഞ്ഞ കാലാവസ്ഥയുണ്ടാകും. ഈ സമയത്ത് യുകെയുടെ മിക്ക ഭാഗങ്ങളിലും വര്‍ധിച്ച അന്തരീക്ഷ സമ്മര്‍ദവും ഉണ്ടാകും . രാജ്യത്തിന്റെ മധ്യ പ്രദേശങ്ങളില്‍ വരണ്ട കാലാവസ്ഥയും ചെറിയ കാറ്റുകളും ഉണ്ടാകും. രാത്രിയിലാകട്ടെ ചിലയിടങ്ങളില്‍ പുകമഞ്ഞും ഹിമപാതവും ഉണ്ടാകാനും സാധ്യതയുണ്ട്.നോര്‍ത്തില്‍ ഈ അവസരത്തില്‍ കാലാവസ്ഥ നിരന്തരം മാറിക്കൊണ്ടിരിക്കാന്‍ സാധ്യതയേറെയാണെന്നും പ്രവചനമുണ്ട്. അതായത് ഇവിടെ ഈ അവസരത്തില്‍ ശക്തമായ കാറ്റുകളും ചിലപ്പോള്‍ മഴയും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. യൂറോപ്പ് ഭൂഖണ്ഡത്തില്‍ നിന്നും തണുത്ത വായുപ്രവാഹം സൗത്തിലേക്ക് വരും ദിവസങ്ങളില്‍ കൂടുതലായി ഉണ്ടാകുമെന്നാണ് പ്രവചനം. ഈ അവസരത്തില്‍ ഇവിടെ കാറ്റോട് കൂടിയ ഇടിമിന്നലുകളും മഴയും അനുഭവപ്പെടുന്നതായിരിക്കും. തണുപ്പേറിയ രാത്രികളില്‍ ഇവിടെ ആകാശം തെളിഞ്ഞതായിരിക്കുകയും ചെയ്യും.സമീപകാലത്തായി യുകെയില്‍ തികച്ചും അനിശ്ചിതത്വം നിറഞ്ഞ കാലാവസ്ഥകളാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങള്‍ സെപ്റ്റംബറിലും അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 
Other News in this category

 
 




 
Close Window