Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഏറ്റവും മോശം വിമാനത്താവളം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട്; ഇരഅടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ സ്ഥിതി പരിതാപകരം; നിര്‍ണായക സര്‍വേഫലം പുറത്ത്
REPORTER

ലണ്ടന്‍: യുകെയിലെ ഏറ്റവും മോശം എയര്‍പോര്‍ട്ട് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടാണെന്ന പുതിയ സര്‍വേഫലം . ഈ വര്‍ഷം ജൂണ്‍ വരെയുള്ള 12 മാസക്കാലയളവിലെ യാത്രാ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് . ഈ സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരഭാഗവും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിന് നല്‍കിയിരിക്കുന്നത് ഏറ്റവും കുറഞ്ഞ സ്‌കോര്‍. ഈ വിമാനത്താവളത്തിലെ ഇരിപ്പിട ക്രമീകരണം, ഷോപ്പുകളിലെ സാധനങ്ങളുടെ ഉയര്‍ന്ന വില, ദൈര്‍ഘ്യമേറിയ ക്യൂ, ബാഗ് ഡ്രോപ്പ്, സുരക്ഷ തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഈ വിമാനത്താവളം രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളേക്കാള്‍ പരിതാപകരമായ അവസ്ഥയിലാണെന്നാണ് ഈ സര്‍വേയില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍നിര കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച് ആണ് ഈ സര്‍വേ നടത്തിയിരിക്കുന്നത്.നിര്‍ണായകമായ ഈ പോളില്‍ സമൂഹത്തിന്റെ വിവിധ തുറകളിലെ ഏതാണ്ട് 4000ത്തോളം പേരാണ് ഭാഗഭാക്കായിരിക്കുന്നത്. ഇരിപ്പിട ക്രമീകരണങ്ങള്‍, സ്റ്റാഫിന്റെ പെരുമാറ്റം, ടോയ്ല്റ്റുകള്‍, ചെക്ക് ഇന്നിന് വേണ്ടിയുള്ള കാത്ത് നില്‍പ്പ്, ബാഗ് ഡ്രോപ്പ്, പാസ്പോര്‍ട്ട് കണ്‍ട്രോള്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ 11ഓളം കാറ്റഗറികളെ ഉള്‍പ്പെടുത്തി അവയില്‍ റേറ്റിംഗ് നിര്‍വഹിക്കാനായിരുന്നു സര്‍വേയില്‍ ഭാഗഭാക്കായവരോട് നിര്‍ദേശിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തിനിടെ വിവിധ വിമാനത്താവളങ്ങളിലുണ്ടായ അനുഭവങ്ങളെ അടിസ്ഥാനമാക്കി റേറ്റിംഗ് നിര്‍വഹിക്കാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്.



സര്‍വീസിന്റെ കാര്യത്തില്‍ യുകെയിലെ ഏറ്റവും മോശപ്പെട്ട എയര്‍പോര്‍ട്ടാണ് മാഞ്ചസ്റ്ററെന്നാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ സമ്മറില്‍ ലഭ്യമായ സര്‍വീസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു റേറ്റിംഗ് നിര്‍വഹിക്കപ്പെട്ടത്. ക്യൂവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഓരോ യാത്രക്കാരുടെയും പഴ്സണല്‍ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു സര്‍വേയില്‍ പ്രതിഫലിച്ചതെന്നാണ് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് വെളിപ്പെടുത്തുന്നത്. എന്നാല്‍ യുകെയുടെ നോര്‍ത്തേണ്‍ ഏരിയകളിലുള്ളവര്‍ക്ക് അന്താരാഷ്ട്ര യാത്രകള്‍ക്ക് സൗകര്യമൊരുക്കാന്‍ തങ്ങളാല്‍ സാധ്യമായതെല്ലാം പരമാവധി ചെയ്തിട്ടുണ്ടെന്നാണ് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് വക്താവ് പ്രതികരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് പരമാവധി നല്ല യാത്രാ അനുഭവം ഉറപ്പ് വരുത്താനാണ് തങ്ങള്‍ മുന്‍ഗണനയേകുന്നതെന്നും വക്താവ് പറയുന്നു. ഈ വിമാനത്താവളത്തെക്കുറിച്ച് കഴിഞ്ഞ സമ്മറിലും ക്രിസ്മസ്-ഈസ്റ്റര്‍ സീസണിലും യാത്രക്കാര്‍ക്ക് നല്ല പ്രതികരണമായിരുന്നു ഉണ്ടായിരുന്നതെന്നും വക്താവ് പറയുന്നു.എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കൂടുതലായി 3000ത്തോളം സ്റ്റാഫിനെ നിയമിച്ചിട്ടുണ്ടെന്നും ഇതിലൂടെ സേവനം മെച്ചപ്പെടുത്താനായിട്ടുണ്ടെന്നും വക്താവ് എടുത്ത് കാട്ടുന്നു. ഇതിന് പുറമെ എയര്‍പോര്‍ട്ട് വികസനത്തിനായി കൂടുതല്‍ നിക്ഷേപം നത്തിയെന്നും കസ്റ്റമര്‍മാരുടെ വിലയിരുത്തലിന് അര്‍ഹിക്കുന്ന പ്രാധാന്യമേകി സേവനം മെച്ചപ്പെടുത്താനാവശ്യമായതെല്ലാം ചെയ്യുമെന്നും വക്താവ് ഉറപ്പേകുന്നു. എന്നാല്‍ വിച്ച് സര്‍വേഫലം കണ്ണുമടച്ച് വിശ്വസിക്കാനാവില്ലെന്നും വക്താവ് ആരോപിക്കുന്നു. അതായത് കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ നടത്തിയ സര്‍വേയില്‍ സമ്മറിലെ യാത്രക്കാരുടെ അനുഭവങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്തിട്ടില്ലെന്നും അത് റേറ്റിംഗിനെ ബാധിച്ചുവെന്നും വക്താവ് ആരോപിക്കുന്നു.

 
Other News in this category

 
 




 
Close Window