Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
 
 
UK Special
  Add your Comment comment
സുവല്ലയും പോയി റിഫോമിനൊപ്പം: ഇനിയും നേതാക്കള്‍ റിഫോം യുകെ പാര്‍ട്ടിയിലേക്ക് പോകുമെന്ന് സൂചന
Text By: UK Malayalam Pathram
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ഹോം സെക്രട്ടറിയുമായ സുവെല്ലാ ബ്രാവര്‍മാന്‍ റിഫോം യുകെ പാര്‍ട്ടിയിലേക്ക് ചുവടുമാറ്റി. കടുത്ത ഇമിഗ്രേഷന്‍ വിരോധിയായ ബ്രാവര്‍മാനെ നിഗല്‍ ഫരാഗ് നാടകീയമായാണ് സ്വന്തം പാര്‍ട്ടിയില്‍ എത്തിച്ചത്.

25 വര്‍ഷക്കാലമായ റോംഫോര്‍ഡില്‍ നിന്നുള്ള എം പിയും, ഷാഡോ മന്ത്രിയുമായ ആന്‍ഡ്രൂ റോസിന്‍ഡെലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും റിഫോം യുകെയിലേക്ക് എത്തി. ഷാഗോസ് ദ്വീപ് സമൂഹങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലെ പാര്‍ട്ടി നിലപാടാണ് പാര്‍ട്ടി മാറാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ചാന്‍സലര്‍ നദീം സഹാവിയും റിഫോമില്‍ എത്തിയിരുന്നു.


കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മധ്യനിലപാടുകാരുടെ പിടിയില്‍ അകപ്പെട്ട് കഴിഞ്ഞെന്നും, കെമി ബാഡെനോക് തന്നെ ഒതുക്കിയെന്നും റിഫോം വേദിയിലെത്തിയ 45-കാരിയായ സുവെല്ലാ പ്രതികരിച്ചു. പൊതുമുഖത്ത് കണ്‍സര്‍വേറ്റീവ് നിലപാടുകള്‍ എടുക്കുമ്പോള്‍ വലതുപക്ഷ അജണ്ട നടപ്പാക്കാന്‍ വാതിലുകള്‍ക്ക് അപ്പുറം ആരും പിന്തുണച്ചിരുന്നില്ലെന്ന് ബ്രാവര്‍മാന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ അഭയമില്ലാത്ത അവസ്ഥയാണ് താന്‍ നേരിട്ടതെന്നും ബ്രാവര്‍മാന്‍ വെളിപ്പെടുത്തി. കണ്‍സര്‍വേറ്റീവുകള്‍ ഒരു സോഷ്യല്‍ ഡെമോക്രാറ്റ്, ഇടത് ചായ്വുള്ള പാര്‍ട്ടിയായി മാറിയത് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റോബര്‍ട്ട് ജെന്റിക്ക് റിഫോമിലേക്ക് ചാടി ഒരാഴ്ച പിന്നിടുമ്പോഴാണ് ബ്രാവര്‍മാന്റെ വരവ്. അതേസമയം ബ്രാവര്‍മാന് മാനസിക പ്രശ്നങ്ങളുണ്ടെന്നും, സന്തോഷമില്ലാത്ത അവസ്ഥയാണെന്നും പ്രഖ്യാപിച്ച ശേഷം ഈ പ്രസ്താവന തിരുത്താന്‍ ടോറികള്‍ നിര്‍ബന്ധിതമായിരുന്നു.
 
Other News in this category

 
 




 
Close Window