Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
 
 
UK Special
  Add your Comment comment
ടെലിഫോണിക്ക യുകെയുമായി ടിസിഎസിന് 1 ബില്യണ്‍ ഡോളറിന്റെ കരാര്‍
reporter

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്‌റ്റ്വെയര്‍ സേവന ദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) ബ്രിട്ടനില്‍ പുതിയ കരാറിലൂടെ കൂടുതല്‍ കരുത്താര്‍ജിക്കുന്നു. സ്പാനിഷ് ടെലികോം ഭീമനായ ടെലിഫോണിക്കയുടെ ബ്രിട്ടീഷ് വിഭാഗമായ ടെലിഫോണിക്ക യുകെയില്‍ നിന്നാണ് ടിസിഎസിന് 1 ബില്യണ്‍ യുഎസ് ഡോളറിലധികം വിലമതിക്കുന്ന കരാറുകള്‍ ലഭിച്ചത്.

ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം പുതിയ കരാറിലൂടെ വീണ്ടും ദൃഢമായിരിക്കുകയാണ്. യുകെ സ്ഥാപനത്തിനായി ആപ്ലിക്കേഷനും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ ടിസിഎസ് നിര്‍വഹിക്കും. കമ്പനിയുടെ പുതിയ ബിസിനസിനെ പ്രതിനിധീകരിക്കുന്നതാണ് ഈ കരാറിന്റെ പ്രധാന ഭാഗം.

2023 ജൂണില്‍ ടിസിഎസിന്റെ നേതൃത്വം ഏറ്റെടുത്ത കെ കൃതിവാസന്റെ കാലത്ത് യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്ന് ലഭിക്കുന്ന നാലാമത്തെ 1 ബില്യണ്‍ ഡോളര്‍ കരാറാണ് ഇത്. മുമ്പ് ടിസിഎസ്, യുകെ നാഷണല്‍ എംപ്ലോയ്‌മെന്റ് സേവിംഗ്‌സ് ട്രസ്റ്റുമായി (NEST) 1.9 ബില്യണ്‍ ഡോളറിന്റെ 10-18 വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരുന്നു. തുടര്‍ന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവറുമായി 1 ബില്യണ്‍ ഡോളറിന്റെ 5 വര്‍ഷത്തെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ കരാറും, ബ്രിട്ടീഷ് ഇന്‍ഷുറന്‍സ് സ്ഥാപനമായ അവീവയുമായും 15 വര്‍ഷത്തെ അഡ്മിനിസ്‌ട്രേഷന്‍ കരാറും ഉറപ്പിച്ചിരുന്നു.

നിലവില്‍ ടെലിഫോണിക്ക യുകെയുമായി ഉറപ്പിച്ചിരിക്കുന്ന കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇരുകൂട്ടരും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുഎസിനു പിന്നാലെ യുകെ ടിസിഎസിന്റെ രണ്ടാമത്തെ വലിയ വിപണിയാണ്. കമ്പനിയുടെ 30.18 ബില്യണ്‍ യുഎസ് ഡോളര്‍ വാര്‍ഷിക വരുമാനത്തില്‍ ഏകദേശം 17 ശതമാനം യുകെ സംഭാവന ചെയ്യുന്നു. O2 ബ്രാന്‍ഡില്‍ സേവനം നല്‍കുന്ന ടെലിഫോണിക്ക യുകെയുമായുള്ള പുതിയ കരാര്‍ ഏകദേശം 10 വര്‍ഷത്തേക്കുള്ള സേവന കരാറാണെന്ന് റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. ദീര്‍ഘകാല, ഹൈ സ്‌കെയില്‍ പങ്കാളിത്തമായതിനാല്‍ ടിസിഎസ് പതിവ് 24% മാര്‍ജിനില്‍ നിന്ന് അല്പം താഴ്ന്ന ഓഫര്‍ നല്‍കിയിട്ടുണ്ടെന്നും സൂചനകളുണ്ട്

 
Other News in this category

 
 




 
Close Window