Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
 
 
UK Special
  Add your Comment comment
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
reporter

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെണ്‍ഗാന്നണില്‍ കോട്ടയം ചങ്ങനാശേരി സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ഹോം ജീവനക്കാരനായ അഗസ്റ്റിന്‍ ചാക്കോ (29) ആണ് മരിച്ചത്.

19ന് ഉച്ചയ്ക്കു ശേഷം നാട്ടിലുള്ള പെണ്‍സുഹൃത്ത് സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റിലേക്ക് മാറ്റി.

ഇന്ന് (20) ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മരണവാര്‍ത്ത അറിഞ്ഞത്. കേക്ക് നിര്‍മാണം പകുതിവഴിയില്‍ ആയപ്പോഴാണ് വിവരം ലഭിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്

 
Other News in this category

 
 




 
Close Window