Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ഫസ്റ്റ് ടൈം ബെയര്‍മാര്‍ക്ക് സ്വന്തമായൊരു വീടിനുള്ള ഡിപ്പോസിറ്റിനായി 13 വര്‍ഷത്തെ സമ്പാദ്യം വേണം
reporter

ലണ്ടന്‍: യുകെയില്‍ ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്ക് സ്വന്തമായൊരു വീട് വാങ്ങുന്നതിനുള്ള പ്രയാസങ്ങള്‍ വെളിപ്പെടുത്തുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. വീട് വിലകള്‍ അനുദിനമെന്നോണം വര്‍ധിച്ച് വരുന്നതാണ് ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്ക് പ്രോപ്പര്‍ട്ടി ലേഡറിലെത്തുകയെന്നത് പ്രയാസമേറിയ കാര്യമാക്കി മാറ്റിയിരിക്കുന്നത്. ഫസ്റ്റ് ടൈം ബൈയര്‍മാര്‍ വീടിനായി ഡിപ്പോസിറ്റി സ്വരൂപിക്കുന്നതിനായി നിലവില്‍ 13 വര്‍ഷത്തെ സമ്പാദ്യത്തിനായി കാത്തിരിക്കേണ്ടി വരുന്നുവെന്നാണ് ഇന്‍ട്രാക്ടീവ് ഇന്‍വെസ്റ്ററില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം 21 വയസുള്ള ഒരാള്‍ തന്റെ ടേക്ക്-ഹോം പേയില്‍ നിന്ന് 10 ശതമാനം വീട് വാങ്ങുന്നതിനുള്ള ഡിപ്പോസിറ്റിനായി നീക്കി വച്ചാല്‍ അയാള്‍ക്ക് വീട് സ്വന്തമാക്കുന്നതിനായി 34 വയസ് വരെ കാത്തിരിക്കേണ്ട ഗതികേടാണ് നിലവിലുള്ളതെന്നാണ് ഈ ഡാറ്റകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിലെ ശരാശരി പ്രോപ്പര്‍ട്ടി വില നിലവില്‍ 286,532 പൗണ്ടാണെന്നാണ് ഹാലിഫാക്സില്‍ നിന്നുള്ള പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഇക്കാര്യത്തില്‍ ലണ്ടനില്‍ ജീവിക്കുന്ന ജോലിക്കാരായ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രതികൂല സാഹചര്യമാണുള്ളത്. ഇവരുടെ ശമ്പളം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കാള്‍ ശരാശരി കൂടുതലാണെങ്കിലും ലണ്ടനില്‍ വീടുകള്‍ക്ക് വിലയേറിയതിനാല്‍ ഇവര്‍ക്ക് 19 വര്‍ഷത്തെ സമ്പാദ്യം സ്വരുക്കൂട്ടിയാല്‍ മാത്രമേ വീടിനായി നിക്ഷേപിക്കാനാവുകയുള്ളുവെന്നാണ് പുതിയ ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്. അതായത് ഇവര്‍ക്ക് സ്വന്തമായി വീട് ലഭിക്കാന്‍ ഏതാണ്ട് 40 വയസ് വരെ കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിലെ ചെറുപ്പക്കാരായ ജോലിക്കാര്‍ക്ക് ശമ്പളം കുറവാണെങ്കിലും ഇവര്‍ക്ക് തങ്ങളുടെ എട്ട് വര്‍ഷത്തെ സമ്പാദ്യം കൊണ്ട് വീടിന് നിക്ഷേപിക്കാന്‍ സാധിക്കുന്നുവെന്നാണ് ഇന്‍ട്രാക്ടീവ് ഇന്‍വെസ്റ്റേര്‍സ് ഗവേഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇത് പ്രകാരം 21 വയസില്‍ ഇതിനായി പണം നീക്കി വയ്ക്കുന്ന ഒരാള്‍ക്ക് തന്റെ 30ാം പിറന്നാളിന് മുമ്പ് പ്രോപ്പര്‍ട്ടി ലേഡറിലെത്താന്‍ സാധിക്കുമെന്ന് ചുരുക്കം. 2022ല്‍ നടത്തിയ ഇംഗ്ലീഷ് ഹൗസിംഗ് സര്‍വേ പ്രകാരം 2022ല്‍ ഫസ്റ്റ് ടൈം ബൈയര്‍മാരുടെ ശരാശരി വയസ് 33.5 ആണ്. എന്നാല്‍ ഇത് ലണ്ടനില്‍ 33.8 വര്‍ഷമാണ്. ഇതിനാല്‍ ഹൗസിംഗ് ലേഡറിലെത്താന്‍ ഫസ്റ്റ് ടൈം ബൈയര്‍മാരെ സഹായിക്കാന്‍ കുടുംബങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശവും ശക്തമായിരുന്നു.

 
Other News in this category

 
 




 
Close Window