Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ വേനല്‍ ശക്തിപ്പെട്ടു: വെയിലത്തു നടക്കരുത്: സൂര്യാഘാതം ഉണ്ടാകുമെന്നു മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
Text By: Team ukmalayalampathram
ഇംഗ്ലണ്ടിലെ ആറ് മേഖലകളാണ് യു കെ ഹെല്‍ത്ത് സെക്യുരിറ്റി ഏജന്‍സിയും, മെറ്റ് ഓഫീസും പുറപ്പെടുവിച്ചിരിക്കുന്ന മുന്നറിയിപ്പിന്റെ പരിധിയില്‍ ഉള്ളത്. ലണ്ടന്‍, കിഴക്കന്‍ മിഡ്ലാന്‍ഡ്സ്, പടിഞ്ഞാറന്‍ മിഡ്ലാന്‍ഡ്സ്, കിഴക്കന്‍ ഇംഗ്ലണ്ട്, തെക്ക് കിഴക്കും തെക്ക് പടിഞ്ഞാറും ഇംഗ്ലണ്ട് എന്നിവയാണ് ഈ മേഖലകള്‍. വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടാവുക.


ഉഷ്ണവായു പ്രവാഹം തെക്കന്‍ പ്രദേശത്തു നിന്നും നീങ്ങാന്‍തുടങ്ങുമ്പോള്‍, വാരാന്ത്യത്തോടെ രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മാര്‍ബെല്ല, ഇബിസ, ടെനെറൈഫ് എന്നിവങ്ങളില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


ചൂടേറിയ കാലാവസ്ഥ പലരുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും. പ്രത്യേകിച്ചും 65 വയസില്‍ കൂടുതല്‍ പ്രായമുള്ളവരും, മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ കൂടുതല്‍ കരുതിയിരിക്കണം. വരുന്ന ദിവസങ്ങളില്‍ ബ്രിട്ടന്‍ ദര്‍ശിക്കാന്‍ പോകുന്നത് നീണ്ടു നില്‍ക്കുന്ന ചൂടേറീയ ദിനങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം സംഭവിക്കാതെയും, ഏറെ നേരെ വെയില്‍ കൊള്ളാതെയും നോക്കണം എന്ന് യു കെ എച്ച് എസ് എയിലെ ഡോ. അഗോസ്റ്റിനോ സൂസ പറയുന്നു.


ഈയാഴ്ച പ്രവചിക്കപ്പെട്ടിരിക്കുന്ന അന്തരീക്ഷ താപനില 65 വയസിന് മുകളില്‍ ഉള്ളവരെയും അതുപോലെ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെയും പ്രതികൂലമായി ബാധിക്കാന്‍ പോന്നതാണ്. ഈയാഴ്ച താപനില വര്‍ദ്ധിച്ചു വരും എന്നാണ് മെറ്റ് ഓഫീസിലെ ഡെപ്യുട്ടി മെറ്റിരിയോളജിസ്റ്റ് ഡാന്‍ ഹാരിസ് പറയുന്നത്.
 
Other News in this category

 
 




 
Close Window