Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
കുടിയേറ്റം തുടര്‍ന്നാല്‍ യുകെയിലെ ജനസംഖ്യ 80 മില്യണ്‍ കടക്കും
reporter

ലണ്ടന്‍: ഇമിഗ്രേഷന്‍ മൂലം ബ്രിട്ടന്റെ ജനസംഖ്യ 2046-ഓടെ 80 മില്ല്യണും കടത്തുമെന്ന് റിപ്പോര്‍ട്ട്. കര്‍ശനമായ അതിര്‍ത്തി നിയന്ത്രണം ആവശ്യപ്പെടുന്ന മൈഗ്രേഷന്‍ വാച്ച് യുകെ നടത്തിയ പഠനത്തിലാണ് നിലവിലെ നെറ്റ് മൈഗ്രേഷന്‍ നിരക്ക് തുടര്‍ന്നാല്‍ അടുത്ത 23 വര്‍ഷത്തിനിടയില്‍ 16 മില്ല്യണ്‍ മുതല്‍ 20 മില്ല്യണ്‍ വരെ ജനസംഖ്യ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് കണ്ടെത്തിയത്.

ജനസംഖ്യ ഈ വിധം കുതിച്ചുയര്‍ന്നാല്‍ ബര്‍മിംഗ്ഹാമിന്റെ വലുപ്പമുള്ള 15 നഗരങ്ങള്‍ കെട്ടിപ്പടുത്തെങ്കില്‍ മാത്രമാണ് ആവശ്യത്തിന് ഹൗസിംഗ് ഉറപ്പാക്കാന്‍ സാധിക്കൂവെന്നും പഠനം ചൂണ്ടിക്കാണിച്ചു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നല്‍കുന്ന ഔദ്യോഗിക പ്രവചനങ്ങളില്‍ നിന്നും ഏറെ ഉയര്‍ന്ന തോതിലാണ് മൈഗ്രേഷന്‍ വാച്ചിന്റെ കണക്കുകള്‍. ഏറ്റവും പുതിയ ഒഎന്‍എസ് കണക്കുകള്‍ പ്രകാരം യുകെ ജനസംഖ്യ 2045-ല്‍ 71 മില്ല്യണിലെത്തുമെന്നാണ് കരുതുന്നത്.

പ്രതിവര്‍ഷം 6 ലക്ഷമെന്ന തോതില്‍ നെറ്റ് മൈഗ്രേഷന്‍ തുടര്‍ന്നാല്‍ 2046-ല്‍ യുകെയില്‍ ജനസംഖ്യ 83 മുതല്‍ 87 മില്ല്യണ്‍ വരെ എത്തിച്ചേരുമെന്ന് മൈഗ്രേഷന്‍ വാച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇത്രയധികം ജനങ്ങളെ പാര്‍പ്പിക്കാന്‍ ബര്‍മിംഗ്ഹാമിന്റെ വലുപ്പമുള്ള 15 മുതല്‍ 18 നഗരങ്ങള്‍ വരെ സൃഷ്ടിക്കേണ്ടി വരും, റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു. ഇമിഗ്രേഷന്റെ ഏറ്റവും വലിയ പ്രത്യാഘാതം നേരിടുന്നത് ഹൗസിംഗിനെയാണെന്ന് മൈഗ്രേഷന്‍ വാച്ച് ചെയര്‍മാന്‍ ആല്‍പ് മെഹ്‌മെത് പറഞ്ഞു. നെറ്റ് മൈഗ്രേഷന്‍ 1 ലക്ഷത്തിലേക്ക് കുറയ്ക്കാന്‍ സാധിച്ചാല്‍ ഈ സമ്മര്‍ദം ഒറ്റയടിക്ക് കുറയ്ക്കാം. യുവാക്കള്‍ക്ക് പ്രോപ്പര്‍ട്ടി സ്വന്തമാക്കുന്നതിന് സാധ്യതയും വര്‍ദ്ധിക്കും. നമ്മുടെ ഗ്രാമമേഖലകള്‍ ഭാവി തലമുറയ്ക്കായി സംരക്ഷിക്കുകയും ചെയ്യാം, മെഹ്‌മെത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ തോതില്‍ ഇമിഗ്രേഷന്‍ തുടരാന്‍ സാധ്യതയില്ലെന്നാണ് മറ്റ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

 
Other News in this category

 
 




 
Close Window