Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
യുഎന്‍ ഉപരോധം പുനസ്ഥാപിക്കല്‍: ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി രാജ്യങ്ങളിലെ അംബാസിഡര്‍മാരെ തിരിച്ചുവിളിച്ച് ഇറാന്‍
reporter

തെഹറാന്‍: യു എന്‍ ഉപരോധങ്ങള്‍ പുനസ്ഥാപിക്കാന്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി രാജ്യങ്ങള്‍ (ഇ-ത്രീ) തീരുമാനിച്ചതിനെ തുടര്‍ന്ന്, ഈ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ അംബാസിഡര്‍മാരെ തിരിച്ചുവിളിച്ച് ഇറാന്‍. നാളെ മുതല്‍ ഉപരോധങ്ങള്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇ-ത്രീ രാജ്യങ്ങള്‍ നടപടി സ്വീകരിച്ചത്. നേരത്തെ റദ്ദാക്കിയ യു എന്‍ സുരക്ഷാസമിതി പ്രമേയങ്ങള്‍ പുനസ്ഥാപിക്കാനുള്ള ഈ നീക്കം നിരുത്തരവാദപരമാണെന്ന് ഇറാന്‍ ആരോപിച്ചു.

രക്ഷാസമിതിയില്‍ നീക്കം തടയാന്‍ റഷ്യയും ചൈനയും പരാജയപ്പെട്ടു

ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ സുരക്ഷാ കൗണ്‍സിലില്‍ പുനരുജ്ജീവിപ്പിക്കുന്നത് തടയാന്‍ റഷ്യയും ചൈനയും നടത്തിയ ശ്രമങ്ങള്‍ ഇന്നലെ പരാജയപ്പെട്ടു. ആണവ, സൈനിക, ബാങ്കിങ്, ഷിപ്പിങ് വ്യവസായങ്ങളില്‍ ഇറാനുമായുള്ള അന്താരാഷ്ട്ര സഹകരണത്തിനാണ് പുതിയ ഉപരോധം ബാധകമാകുന്നത്.

 
Other News in this category

 
 




 
Close Window