Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.329 INR  1 EURO=108.672 INR
ukmalayalampathram.com
Mon 23rd Mar 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ അഭയാര്‍ത്ഥി പ്രവാഹം കുറയ്ക്കാന്‍ പുതിയ റിട്ടേണ്‍ പദ്ധതി; കുടുംബങ്ങള്‍ക്ക് 10,000 യൂറോ വരെ
reporter

ഡബ്ലിന്‍: രാജ്യാന്തര സംരക്ഷണ അവകാശവാദം ഉപേക്ഷിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന അഭയാര്‍ത്ഥികള്‍ക്ക് 10,000 യൂറോ (ഏകദേശം പത്ത് ലക്ഷം രൂപ) വരെ വാഗ്ദാനം ചെയ്യുന്ന വെളാന്ററി റിട്ടേണ്‍ പ്രോഗ്രാം പ്രഖ്യാപിച്ച് അയര്‍ലന്‍ഡ് സര്‍ക്കാര്‍. ജസ്റ്റിസ് മന്ത്രി ജിം ഒ'കല്ലഗന്‍ ഒപ്പുവച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സെപ്റ്റംബര്‍ 28ന് മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആനുകൂല്യം

സെപ്റ്റംബര്‍ 28ന് മുമ്പ് അഭയം തേടിയവരും അവരുടെ അപേക്ഷയുടെ തീരുമാനം കാത്തിരിക്കുന്നവരുമാണ് പദ്ധതിക്ക് അര്‍ഹതയുള്ളത്. വ്യക്തികള്‍ക്ക് 2,500 യൂറോയും, കുടുംബങ്ങള്‍ക്ക് 10,000 യൂറോവുമാണ് റി-ഇന്റഗ്രേഷന്‍ അലവന്‍സ് എന്ന പേരില്‍ നല്‍കുന്നത്. വിമാന ടിക്കറ്റിനുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 129% വര്‍ധന

2025 സെപ്റ്റംബര്‍ 19 വരെ 1,159 പേര്‍ സ്വമേധയാ അയര്‍ലന്‍ഡ് വിട്ടതായാണ് ജസ്റ്റിസ് വകുപ്പിന്റെ കണക്കുകള്‍. 2024-ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 129% വര്‍ധനവാണ് രേഖപ്പെടുത്തിയത്. നേരത്തെ വ്യക്തികള്‍ക്ക് 1,200 യൂറോയും കുടുംബങ്ങള്‍ക്ക് 2,000 യൂറോവുമായിരുന്നു ആനുകൂല്യം. പുതിയ പദ്ധതിയിലൂടെ ഈ തുക വര്‍ധിപ്പിച്ചിരിക്കുകയാണ്.

പദ്ധതിയുടെ ഫലപ്രാപ്തിയില്‍ സംശയം

ഇത്തരം ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയാലും അഭയാര്‍ത്ഥികള്‍ മടങ്ങിപ്പോകാനുള്ള സാധ്യത കുറവാണെന്ന് പൊതുവായ വിലയിരുത്തല്‍. അയര്‍ലന്‍ഡില്‍ തുടരുന്നതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൂടുതല്‍ ആകുന്നതാണ് പ്രധാന കാരണം. കുടിയേറ്റ സംവിധാനത്തെ കാര്യക്ഷമമാക്കുന്നതിന് നാടുകടത്തല്‍ നിര്‍ണായകമാണെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ അഭിപ്രായപ്പെട്ടു. ഇത് ചെലവേറിയതും സമയമെടുക്കുന്നതുമായ പ്രക്രിയയായതിനാല്‍ പുതിയ വഴികള്‍ തേടേണ്ടിവന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window