ലണ്ടന്‍: ബ്രിട്ടിഷ് ടെലിവിഷന്‍ താരം കാരെന്‍ ബ്രാഡിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിമിഷനേരം കൊണ്ട് സമൂഹമാധ്യമത്തില്‍ വൈറലായി. താരത്തിന്റെ പുതിയ ലുക്കാണ് നിമിഷനേരം കൊണ്ട് സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്. 56 വയസ്സുള്ള നടിയുടെ ലുക്ക് കണ്ടിട്ട് ആളെ അത്ര വേഗം മനസ്സിലായില്ലെന്നാണ് ഫോളോവേഴ്‌സ് പറയുന്നത്.
വലിയ അളവില്‍ താരത്തിന് വണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. മുന്‍പ് വണ്ണം കുറയ്ക്കുന്നതിന് മരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ താരം നിഷേധിച്ചിരുന്നു. എത്ര കിലോ കുറഞ്ഞുവെന്ന് തനിക്ക് അറിയില്ലെന്നാണ് കാരെന്‍ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവുമാണ് വണ്ണം കുറയുന്നതിന് സഹായിച്ചതെന്നും അവര്‍ വാദിക്കുന്നു