Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനൊരുങ്ങി മഹീന്ദ്ര
reporter

ലണ്ടന്‍: ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തിലാകുന്ന ഘട്ടത്തില്‍ വൈദ്യുതവാഹനങ്ങള്‍ ബ്രിട്ടനിലേക്ക് കയറ്റിയയക്കാന്‍ പദ്ധതിയിടുന്നതായി മഹീന്ദ്ര. കമ്പനിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ അനീഷ് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി ഓക്സ്ഫഡ്ഷയറിലെ ബാന്‍ബറിയിലുള്ള മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ യൂറോപ്പ് സെന്ററിനെ ഉപയോഗപ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്. 2030-ഓടെ മഹീന്ദ്രയുടെ മൊത്തം വാഹന വില്‍പ്പനയുടെ 30 ശതമാനം വരെ വൈദ്യുത വാഹനങ്ങളാക്കാനും കമ്പനി ലക്ഷ്യമിടുന്നു. ബിട്ടനുമായുള്ള വ്യാപാരക്കരാര്‍ മികച്ച രീതിയിലാണ് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് അനീഷ് ഷാ പറഞ്ഞു. സന്തുലിതമായുള്ളതാണ് കരാര്‍. ബ്രിട്ടനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുമ്പോള്‍ത്തന്നെ ഇവിടെ നിന്നുള്ള കയറ്റുമതിക്കും വലിയ അവസരങ്ങളുണ്ട്.

ഈ സാഹചര്യത്തില്‍ ഇന്ത്യയെ ലോകത്തിന്റെ വാഹനനിര്‍മാണ കേന്ദ്രമാക്കി മാറ്റാന്‍ അവസരങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മാത്രം മഹീന്ദ്ര ഇന്‍ഗ്ലോ ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ എത്തിയിട്ടുള്ള രണ്ട് മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ താരങ്ങള്‍. ബിഇ 6, എക്സ്ഇവി 9ഇ എന്നിവയാണ് ഈ മോഡലുകള്‍. ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിരവധി മോഡലുകള്‍ മഹീന്ദ്ര നിര്‍മിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.പാക്ക് വണ്‍, പാക്ക് ടൂ, പാക്ക് ത്രീ എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് മഹീന്ദ്ര ബിഇ.6, എക്‌സ്ഇവി 9ഇ മോഡലുകള്‍ എത്തുന്നത്. ബിഇ 6-ന്റെ ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീയുടെ വില 26.90 ലക്ഷം രൂപയാണ്. അടിസ്ഥാന വേരിയന്റായ പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മഹീന്ദ്ര എക്സ്ഇവി. 9ഇ മോഡലിന്റെ ഉയര്‍ന്ന വകഭേദമായ പാക്ക് ത്രീയുടെ വില 30.50 ലക്ഷം രൂപയാണ്. 9ഇയുടെ അടിസ്ഥാന മോഡലിന് 21.90 ലക്ഷം രൂപയാണ് പ്രാരംഭ വില. ബിഇ6 പാക്ക് ടൂ വേരിയന്റിന് 21.90 ലക്ഷം രൂപയും 9ഇ പാക്ക് ടൂ വേരിയന്റിന് 24.90 ലക്ഷം രൂപയും വിലയാകും.59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളിലാണ് ഈ വാഹനങ്ങള്‍ എത്തുന്നത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 280 പിഎസ് പവറും 380 എന്‍എം ടോര്‍ക്കുമേകും. ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത. 59 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള എക്സ്ഇവി 9ഇ ഒറ്റത്തവണ ചാര്‍ജില്‍ 542 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 656 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബിഇ6 മോഡല്‍ 556 കിലോമീറ്ററും 682 കിലോമീറ്റര്‍ റേഞ്ചുമാണ് നല്‍കുന്നത്.

 
Other News in this category

 
 




 
Close Window