Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.5022 INR  1 EURO=109.517 INR
ukmalayalampathram.com
Wed 25th Mar 2026
 
 
UK Special
  Add your Comment comment
അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് ബിബിസി
reporter

ഗസ്സ: അല്‍ ജസീറ മാധ്യമപ്രവര്‍ത്തകന്‍ അനസ് അല്‍ ഷരീഫിനെ കൊലപ്പെടുത്തിയതില്‍ പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മാധ്യമവിമര്‍ശകനും എഴുത്തുകാരനുമായ ജൊനാഥന്‍ കുക്ക്. അനസിന്റെ മരണത്തെ കുറിച്ച് ഒരു ബിബിസി റിപ്പോര്‍ട്ടറായ ജോണ്‍ ഡോണിസണ്‍ പറഞ്ഞത് ''അവിടെ ആനുപാതികതയുടെ ചോദ്യമുണ്ട്. നിങ്ങള്‍ ഒരാളെ മാത്രം ലക്ഷ്യമിട്ടപ്പോള്‍ അഞ്ച് പത്രപ്രവര്‍ത്തകരെ കൊല്ലുന്നത് ന്യായീകരിക്കാന്‍ കഴിയുമോ?'' എന്നായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ എങ്ങനെയാണ് ഇത്രയും അസഭ്യമായ പരാമര്‍ശം നടത്താന്‍ കഴിയുന്നതെന്ന് കുക്ക് ചോദിച്ചു.ഒരാളെ മാത്രം കൊല്ലാന്‍ ലക്ഷ്യമിട്ടു എന്നത് തന്നെ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 200ല്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്രായേല്‍ ഗസ്സയില്‍ കൊലപ്പെടുത്തിയത്. മാധ്യമങ്ങളെ മുഴുവന്‍ ഗസ്സയില്‍ നിന്ന് മാറ്റി വംശഹത്യയുടെ യാഥാര്‍ഥ്യം ലോകത്തിന് മുന്നിലെത്തുന്നത് തടയാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാരെ ഗസ്സയില്‍ നിന്ന് തുടച്ചുനീക്കുന്നതിന്റെ വ്യക്തമായ കാരണം ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ കൂടുതല്‍ ക്രൂരതകള്‍ നടത്താന്‍ പോകുന്നു എന്നതാണ്.

ജോണ്‍ ഡോണിസണ്‍ അടക്കം ബിബിസിയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകരെയാണ് അവരുടെ താമസസ്ഥലത്ത് ആക്രമണം നടത്തി ഇസ്രായേല്‍ വധിച്ചതെങ്കില്‍ ഇത്തരത്തിലാണോ അവര്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് കുക്ക് ചോദിച്ചു. അന്താരാഷ്ട്ര നിയമം ലംഘിച്ച് ഇസ്രായേല്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന വസ്തുത അടിസ്ഥാനമാക്കിയാവും അപ്പോള്‍ റിപ്പോര്‍ട്ടിങ്. സാധാരണക്കാര്‍ക്ക് എതിരായ അത്തരമൊരു ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് അങ്ങേയറ്റത്തെ രോഷത്തോടെ അവര്‍ പറയും. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഹമാസ് സൈനികനാണെന്ന വാദം അവര്‍ അവജ്ഞയോടെ തള്ളുകയാവും ചെയ്യുകയെന്നും കുക്ക് പറഞ്ഞു.

 
Other News in this category

 
 




 
Close Window