ന്യൂഡല്‍ഹി: നാവിക സഹകരണം ലക്ഷ്യമിട്ട് ഇന്ത്യന്‍ നാവികസേനയും യുകെയിലെ റോയല്‍ നേവിയുടെ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പുമായി(സിഎസ്ജി) ചേര്‍ന്ന് വടക്കന്‍ അറബിക്കടലില്‍ നാവികാഭ്യാസം നടത്തി. ജൂണ്‍ ഒന്‍പത്, പത്ത് തീയതികളില്‍ നടത്തിയ അഭ്യാസത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ടാബര്‍, അന്തര്‍വാഹിനി, പി8ഐ നിരീക്ഷണ വിമാനങ്ങള്‍, സിഎസ്ജിയുടെ എച്ച്എംഎസ് റിച്ച്മണ്ട്, എച്ച്എംഎസ് പ്രിന്‍സ് കപ്പലുകള്‍ എന്നിവ പങ്കെടുത്തതായി നാവികസേന അറിയിച്ചു.