Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
UK Special
  01-12-2022
ലിസ് ട്രസിന് വഴിയൊരുക്കാന്‍ തന്നെ പുറത്താക്കിയത് വലിയ പിഴവായെന്ന് ബോറിസ് ജോണ്‍സണ്‍; സെലിബ്രിറ്റിയാകാനില്ല, പകരം രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധ

ലണ്ടന്‍: തന്നെ പ്രധാനമന്ത്രി പദത്തില്‍ പുറത്താക്കിയത് വലിയ പിഴവാണെന്ന് ബോറിസ് ജോണ്‍സണ്‍. മണ്ഡലത്തിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്നതിനിടയാണ് ബോറിസ് ജോണ്‍സണ്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ലിസ് ട്രസിന് വഴിയൊരുക്കാന്‍ തന്നെ പുറത്താക്കിയ നടപടി തെറ്റാണെന്ന് ബോറിസ് തുറന്നു പറഞ്ഞു. അത് മാത്രമല്ല, ബാക്ക്ബെഞ്ചില്‍ നിന്നും പ്രധാനമന്ത്രി ഋഷി സുനാകിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാലും തന്നെ പുറത്താക്കിയത് ശരിയായില്ലെന്ന നിലപാടിലാണ് ഇപ്പോഴും മുന്‍ പ്രധാനമന്ത്രി.തന്നെ നീക്കിയത് തെറ്റാണെന്ന നിലപാടിലാണ് ബോറിസ് ചടങ്ങില്‍ മുഴുവന്‍ സംസാരിച്ചതെന്ന് സദസ്സിലുണ്ടായിരുന്ന ഒരു അംഗം ജൂവിഷ് ന്യൂസിനോട് പറഞ്ഞു. 'അദ്ദേഹത്തിന് ഇപ്പോഴും

Full Story
  30-11-2022
ഇംഗ്ലണ്ടില്‍ ക്രിസ്ത്യാനികളുടെ എണ്ണം പകുതിയായി കുറഞ്ഞു: പത്തു വര്‍ഷത്തിനിടെ മതമില്ലാതെ ജീവിക്കുന്നവരുടെ എണ്ണം ഇരട്ടിയായി
ഇംഗ്ലണ്ടിലും വെയില്‍സിലും പുതിയ തലമുറയില്‍ മതമില്ലാത്തവരുടെ എണ്ണം കൂടുന്നു. ഇതാദ്യമായി ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ക്രിസ്ത്യന്‍ ജനസംഖ്യ പകുതിയില്‍ താഴെയെത്തി എന്നാണ് സെന്‍സസ് 2021 കാണിക്കുന്നത്. തങ്ങള്‍ ക്രിസ്ത്യാനികളാണെന്ന് പറയുന്ന ആളുകളുടെ അനുപാതം 46.2% ആയി കുറഞ്ഞു. 2011 ലെ കഴിഞ്ഞ സെന്‍സസില്‍ ഇത് 59.3% ആയിരുന്നു. നേരെമറിച്ച്, മതമില്ലെന്ന് പറയുന്നവരുടെ എണ്ണം ജനസംഖ്യയുടെ നാലിലൊന്നില്‍ നിന്ന് 37.2% ആയി വര്‍ദ്ധിച്ചു.

മുസ്ലിം വിഭാഗത്തിന്റെ എണ്ണം 2011ലെ 4.9 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 6.5 ശതമാനമായി ഉയര്‍ന്നു. ആളുകളോട് അവരുടെ വംശീയ ഗ്രൂപ്പിനെക്കുറിച്ചും ദേശീയ ഐഡന്റിറ്റിയെക്കുറിച്ചും ചോദിച്ചിരുന്നു.

ഓരോ 10 വര്‍ഷത്തിലും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ONS) ആണ് സെന്‍സസ് നടത്തുന്നത്.

2001 മുതല്‍
Full Story
  30-11-2022
ഊര്‍ജ ബില്‍ അടയ്ക്കാന്‍ കുടുംബങ്ങള്‍ക്ക് 1500 പൗണ്ട് ധനസഹായം

 ലണ്ടന്‍: ഊര്‍ജബില്ല് കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാകുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ പരിഹാരവുമായി സര്‍ക്കാര്‍. ഊര്‍ജബില്ല് അടയ്ക്കാനായി കുടുംബങ്ങള്‍ക്ക് 1,500 പൗണ്ട് വീതം ലഭിക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ബില്ലുകള്‍ അടയ്ക്കാന്‍ ആളുകള്‍ കഷ്ടപ്പെടുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് നടപടി. അടുത്താഴ്ച പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. മൂന്ന് വര്‍ഷം കാലാവധിയുള്ള പ്രോജക്റ്റില്‍ യുകെയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീടുകള്‍ നവീകരിക്കാന്‍ ഇക്കോ ഗ്രാന്റുകളും ഇതിന്റെ ഭാഗമായി ലഭിക്കും. 2030 ഓടെ ബ്രിട്ടന്റെ ഊര്‍ജ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

Full Story
  30-11-2022
ഇംഗ്ലണ്ടിലും വെയ്ല്‍സിലും ക്രൈസ്തവര്‍ ന്യൂനപക്ഷമാകുന്നു, മതമില്ലാത്തവര്‍ കുതിക്കുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയ്ല്‍സിലും ജനസംഖ്യയുടെ പകുതിയില്‍ താഴെയാണ് ക്രൈസ്തവരുടെ എണ്ണം. ബ്രിട്ടീഷുകാരില്‍ മതത്തോടുള്ള താത്പര്യം കുറയുന്നുവെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.ബ്രിട്ടന്റെ ഔദ്യോഗിക മതമായ ക്രിസ്തുമതം ഇംഗ്ലണ്ടിലും വെയ്ല്‍സിലും ന്യൂനപക്ഷമാകുന്നതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍. ആദ്യമായാണ് ക്രൈസ്തവര്‍ ഇവിടങ്ങളില്‍ ഇത്രയും കുറയുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും ജനസംഖ്യയുടെ പകുതിയില്‍ താഴെയാണ് ക്രൈസ്തവരുടെ എണ്ണം. ബ്രിട്ടീഷുകാരില്‍ മതത്തോടുള്ള താത്പര്യം കുറയുന്നുവെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.

രാജ്യത്ത് വെള്ളക്കാര്‍ കുറയുന്നതായും 2021ലെ സെന്‍സസ് റിപ്പോര്‍ട്ട് സൂചന

Full Story
  30-11-2022
ഒരു ലക്ഷത്തോളം എന്‍എച്ച്എസ് നഴ്‌സുമാര്‍ അടുത്ത മാസം പണിമുടക്കും

ലണ്ടന്‍: ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒരുലക്ഷത്തോളം നഴ്‌സുമാര്‍ അടുത്ത മാസം പണിമുടക്കും. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (RCN) അംഗങ്ങള്‍ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതോടെ ആര്‍ സി എന്‍ തങ്ങളുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ സമരത്തിനാണ് ഒരുങ്ങുന്നത്. ഡിസംബര്‍ 15, 20 തീയതികളിലാണ് പണിമുടക്ക് നടത്തുക.നഴ്സുമാരും മറ്റ് നഴ്സിംഗ് സ്റ്റാഫും നവംബറില്‍ സ്‌ട്രൈക്കുകള്‍ക്ക് നിയമപരമായ ഉത്തരവ് ലഭിച്ച ഇംഗ്ലണ്ടിലെ പകുതി സ്ഥലങ്ങളിലും പണിമുടക്കും.

അതേസമയം വെയില്‍സിലെ ഒന്നൊഴികെയുള്ള എല്ലായിടങ്ങളിലും വടക്കന്‍ അയര്‍ലണ്ടിലുടനീളം എല്ലാ എന്‍എച്ച്എസ്

Full Story
  30-11-2022
യുകെയിലെത്തിയ മലയാളി നഴ്‌സ് അതീവഗുരുതരാവസ്ഥയില്‍

ബെക്‌സ്ഹില്‍: ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ ഈസ്റ്റ് സസ്സെക്സിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ നേഴ്സായി എത്തിയ മലയാളി യുവതി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. എറണാകുളം സ്വദേശിയായ നിമ്യ മാത്യൂസാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.ബെക്‌സ്ഹില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സായ നിമ്യയെ ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജോലിക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയിലെ അടിയന്തിര വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനകളെത്തുടര്‍ന്ന് തലയില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തിങ്കളാഴ്ച്ച രാത്രിയോടെ ബ്രൈറ്റണിലെ എന്‍എച്ച്എസ്

Full Story
  30-11-2022
ക്രിസ്മസിന് ടര്‍ക്കി ക്ഷാമം രൂക്ഷമായേക്കും, പ്രിയപ്പെട്ട വിഭവം ഒഴിവാക്കേണ്ടി വരും

 ലണ്ടന്‍: ബ്രിട്ടീഷുകാരുടെ ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാന വിഭവമാണ് ടര്‍ക്കി മാംസം. എന്നാല്‍ ഇക്കുറി ആഘോഷ സീസണ്‍ അരികിലെത്തുമ്പോള്‍ മെനുവില്‍ പ്രിയപ്പെട്ട വിഭവത്തിന് പകരക്കാരെ കണ്ടെത്തേണ്ടി വരുമെന്നതാണ് അവസ്ഥ. പക്ഷിപ്പനി ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ പടര്‍ന്നുപിടിച്ചതോടെ ക്രിസ്മസിന് ടര്‍ക്കി ക്ഷാമം രൂക്ഷമാകുമെന്നാണ് വ്യക്തമാകുന്നത്. ടര്‍ക്കി സ്റ്റോക്കില്‍ പകുതിയോളം പക്ഷികളും പക്ഷിപ്പനി മൂലം ചാകുകയോ, കൊല്ലുകയോ ചെയ്യേണ്ടി വന്നിട്ടുള്ളതായി മേഖലയിലെ വ്യവസായികള്‍ വ്യക്തമാക്കി. ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദുരന്തം വിതച്ച പക്ഷിപ്പനി ബാധയാണ് ഇക്കുറി ഉണ്ടായിട്ടുള്ളതെന്ന് ഇവര്‍ എംപിമാരോട് പറഞ്ഞു. അതിനാല്‍ ഈ ആഘോഷ സീസണില്‍ ഷെല്‍ഫുകള്‍

Full Story
  29-11-2022
ലണ്ടന്‍ നഗരത്തില്‍ ജനത്തിരക്കിനിടെ കത്തിക്കുത്ത്: ഒരാള്‍ ചോര വാര്‍ന്നു മരിച്ചു; കുത്തേറ്റ മറ്റൊരാളുടെ നില ഗുരുതരം
മേരില്‍ബോണില്‍ ആണ് പട്ടാപ്പകല്‍ കത്തിക്കുത്ത് നടന്നത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരം 3.23-ഓടെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ലൈല്‍സ്റ്റോണ്‍ സ്ട്രീറ്റില്‍ കത്തിക്കുത്ത് നടക്കുന്നതായി വിവരം ലഭിച്ച് പോലീസും, പാരാമെഡിക്കുകളും എത്തുന്നത്.

20-കളില്‍ പ്രായമുള്ള യുവാവ് മരിച്ചതായി സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ഥിരീകരിച്ചു. കത്തിക്കുത്തില്‍ പരുക്കേറ്റ മറ്റൊരു യുവാവിനെ പ്രധാന ട്രോമ സെന്ററിലേക്ക് മാറ്റി. ഇതിന് പിന്നാലെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലം പൂര്‍ണ്ണമായും ബന്തവസ്സിലാക്കി. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ലണ്ടന്‍ തെരുവുകളില്‍ കത്തിക്കുത്ത് അക്രമങ്ങളില്‍ മറ്റൊരു യുവജീവന്‍ കൂടി
Full Story
[372][373][374][375][376]
 
-->




 
Close Window