Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലും വെയ്ല്‍സിലും ക്രൈസ്തവര്‍ ന്യൂനപക്ഷമാകുന്നു, മതമില്ലാത്തവര്‍ കുതിക്കുന്നു
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലും വെയ്ല്‍സിലും ജനസംഖ്യയുടെ പകുതിയില്‍ താഴെയാണ് ക്രൈസ്തവരുടെ എണ്ണം. ബ്രിട്ടീഷുകാരില്‍ മതത്തോടുള്ള താത്പര്യം കുറയുന്നുവെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.ബ്രിട്ടന്റെ ഔദ്യോഗിക മതമായ ക്രിസ്തുമതം ഇംഗ്ലണ്ടിലും വെയ്ല്‍സിലും ന്യൂനപക്ഷമാകുന്നതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍. ആദ്യമായാണ് ക്രൈസ്തവര്‍ ഇവിടങ്ങളില്‍ ഇത്രയും കുറയുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും ജനസംഖ്യയുടെ പകുതിയില്‍ താഴെയാണ് ക്രൈസ്തവരുടെ എണ്ണം. ബ്രിട്ടീഷുകാരില്‍ മതത്തോടുള്ള താത്പര്യം കുറയുന്നുവെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നു.

രാജ്യത്ത് വെള്ളക്കാര്‍ കുറയുന്നതായും 2021ലെ സെന്‍സസ് റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. 86 ശതമാനമായിരുന്നത് 82 ശതമാനമായി കുറഞ്ഞു.വംശീയത കുറഞ്ഞുവരുന്നതിന്റെ തെളിവാണിതെന്നും അഭിപ്രായമുണ്ട്.പത്തുവര്‍ഷംമുമ്പ് സെന്‍സസ് നടക്കുമ്പോള്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും ജനസംഖ്യയുടെ 59.3 ശതമാനമായിരുന്നു ക്രൈസ്തവര്‍. ഇത് 46.2 ശതമാനമായി കുറഞ്ഞു. അതേസമയം മുസ്ലിം ജനത 4.9 ശതമാനത്തില്‍നിന്ന് 6.5 ശതമാനമായി. 1.5 ശതമാനമായിരുന്ന ഹിന്ദുമതവിശ്വാസികള്‍ 1.7 ശതമാനമായി. മൂന്നില്‍ ഒരാളെന്ന കണക്കില്‍ ജനസംഖ്യയുടെ 37 ശതമാനം ഒരുമതത്തിലും പെട്ടവരല്ല.

 
Other News in this category

 
 




 
Close Window