Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ഒരു ലക്ഷത്തോളം എന്‍എച്ച്എസ് നഴ്‌സുമാര്‍ അടുത്ത മാസം പണിമുടക്കും
reporter

ലണ്ടന്‍: ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒരുലക്ഷത്തോളം നഴ്‌സുമാര്‍ അടുത്ത മാസം പണിമുടക്കും. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (RCN) അംഗങ്ങള്‍ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതോടെ ആര്‍ സി എന്‍ തങ്ങളുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ സമരത്തിനാണ് ഒരുങ്ങുന്നത്. ഡിസംബര്‍ 15, 20 തീയതികളിലാണ് പണിമുടക്ക് നടത്തുക.നഴ്സുമാരും മറ്റ് നഴ്സിംഗ് സ്റ്റാഫും നവംബറില്‍ സ്‌ട്രൈക്കുകള്‍ക്ക് നിയമപരമായ ഉത്തരവ് ലഭിച്ച ഇംഗ്ലണ്ടിലെ പകുതി സ്ഥലങ്ങളിലും പണിമുടക്കും.

അതേസമയം വെയില്‍സിലെ ഒന്നൊഴികെയുള്ള എല്ലായിടങ്ങളിലും വടക്കന്‍ അയര്‍ലണ്ടിലുടനീളം എല്ലാ എന്‍എച്ച്എസ് ആശുപത്രികളിലും പണിമുടക്ക് ഉണ്ടാകും. ചര്‍ച്ചകള്‍ നടന്നില്ലെങ്കില്‍ എന്‍എച്ച്എസ് ആശുപത്രികളുടെ എണ്ണം ജനുവരിയില്‍ വര്‍ധിക്കുമെന്ന് ആര്‍സിഎന്‍ അറിയിച്ചു.സ്‌കോട്ടിഷ് സര്‍ക്കാര്‍ പ്രത്യേക ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ നിലവില്‍ പണിമുടക്ക് നടത്തുന്നില്ല, എന്നിരുന്നാലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ശമ്പളവും രോഗികളുടെ സുരക്ഷയും സംബന്ധിച്ച തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കുള്ള തങ്ങളുടെ അഭ്യര്‍ത്ഥന അംഗീകരിക്കാന്‍ യുകെ സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നതായി യൂണിയന്‍ പറഞ്ഞു.മന്ത്രിമാര്‍ തന്റെ ഔപചാരിക ശമ്പള ചര്‍ച്ചകള്‍ നിരസിക്കുകയും പകരം പണിമുടക്ക് തിരഞ്ഞെടുക്കുകയും ചെയ്തതായി ആര്‍ സി എന്‍ ജനറല്‍ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുള്ളന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window