Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
ലിസ് ട്രസിന് വഴിയൊരുക്കാന്‍ തന്നെ പുറത്താക്കിയത് വലിയ പിഴവായെന്ന് ബോറിസ് ജോണ്‍സണ്‍; സെലിബ്രിറ്റിയാകാനില്ല, പകരം രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധ
reporter

ലണ്ടന്‍: തന്നെ പ്രധാനമന്ത്രി പദത്തില്‍ പുറത്താക്കിയത് വലിയ പിഴവാണെന്ന് ബോറിസ് ജോണ്‍സണ്‍. മണ്ഡലത്തിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്നതിനിടയാണ് ബോറിസ് ജോണ്‍സണ്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. ലിസ് ട്രസിന് വഴിയൊരുക്കാന്‍ തന്നെ പുറത്താക്കിയ നടപടി തെറ്റാണെന്ന് ബോറിസ് തുറന്നു പറഞ്ഞു. അത് മാത്രമല്ല, ബാക്ക്ബെഞ്ചില്‍ നിന്നും പ്രധാനമന്ത്രി ഋഷി സുനാകിനെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാലും തന്നെ പുറത്താക്കിയത് ശരിയായില്ലെന്ന നിലപാടിലാണ് ഇപ്പോഴും മുന്‍ പ്രധാനമന്ത്രി.തന്നെ നീക്കിയത് തെറ്റാണെന്ന നിലപാടിലാണ് ബോറിസ് ചടങ്ങില്‍ മുഴുവന്‍ സംസാരിച്ചതെന്ന് സദസ്സിലുണ്ടായിരുന്ന ഒരു അംഗം ജൂവിഷ് ന്യൂസിനോട് പറഞ്ഞു. 'അദ്ദേഹത്തിന് ഇപ്പോഴും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഇതില്‍ വ്യക്തമാണ്', ശ്രോതസ്സ് വ്യക്തമാക്കി.

'താന്‍ വീണ്ടും ഉയര്‍ന്നുവന്നാല്‍' എന്ന് തമാശ പറയുമ്പോഴും വീണ്ടും ഉന്നത ജോലിക്കായി ശ്രമിക്കുമെന്ന സൂചനയാണ് ബോറിസ് നല്‍കിയത്. കഴിഞ്ഞ മാസം നടന്ന ടോറി നേതൃപോരാട്ടത്തില്‍ പാര്‍ട്ടി എംപിമാരുടെ പിന്തുണ പോലും ലഭിക്കാതെ വന്നതോടെയാണ് ബോറിസിന് പിന്‍വാങ്ങേണ്ടി വന്നത്. അതേസമയം മണ്ഡലത്തിലെ ജനങ്ങളുടെ ലോക്കല്‍ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് ബോറിസ് വ്യക്തമാക്കി. പിതാവ് സ്റ്റാന്‍ലിയുടെയും, മുന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകിന്റെയും പാത പിന്തുടര്‍ന്ന് ഐ ആം എ സെലിബ്രിറ്റിയില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി.

 
Other News in this category

 
 




 
Close Window