Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
ശൈത്യം രൂക്ഷമാകുന്നു, രോഗികള്‍ക്ക് ഹീറ്റിംഗ് പ്രിസ്‌ക്രിപ്ഷന്‍ നല്‍കാനൊരുങ്ങി ഡോക്ടര്‍മാര്‍
reporter

ലണ്ടന്‍: ബ്രിട്ടന്‍ ശൈത്യത്തിന്റെ പിടിയിലാണ്. ശൈത്യകാലം കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതകളിലേയ്ക്കാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിരല്‍ചൂണ്ടുന്നത്. ശൈത്യകാലം കനക്കുന്നതിനൊപ്പം തന്നെ അതിശൈത്യം മൂലമുള്ള രോഗാവസ്ഥകളും കൂടുകയാണ്. ശൈത്യകാലത്ത് വീടുകളിലെ ഹീറ്റിംഗ് സിസ്റ്റം മെച്ചപ്പെട്ടതല്ലെങ്കില്‍ ഗുരുതരമായ രോഗാവസ്ഥകളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. അതിലുപരി പലരും കടുത്ത ജീവിത ചിലവ് വര്‍ദ്ധനവുമൂലം എനര്‍ജി ബില്ലുകള്‍ കുറയ്ക്കാനായി വീടുകളിലെ ഹീറ്റിംഗ് സിസ്റ്റത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതിശൈത്യം മൂലം രോഗാവസ്ഥയില്‍ ആകാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ഹീറ്റിംഗ് പ്രിസ്‌ക്രിപ്ഷന്‍ നല്‍കാന്‍ ആരംഭിച്ചു കഴിഞ്ഞു. അതിശൈത്യം മൂലമുള്ള രോഗങ്ങള്‍ ജനങ്ങള്‍ക്ക് പിടിപെടുന്നത് മൂലം എന്‍എച്ച് എസിന് മേലുണ്ടാകാന്‍ സാധ്യതയുള്ള അധികസമ്മര്‍ദ്ദം കുറയ്ക്കുകയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. 2021 ഡിസംബറില്‍ ഗ്ലൗസെസ്റ്റര്‍ ഷെയറിലാണ് ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ക്രോണിക് ബ്രോങ്കൈറ്റിസ് പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ ഹീറ്റിംഗ് ഉപയോഗിക്കാതെ ശൈത്യകാലത്ത് ജീവിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗ്ലൗസെസ്റ്റര്‍ ഷെയറിലെ എന്‍എച്ച്എസ് ഡോക്ടറായ ഡോ. ഹെയ്ല്‍ ലെ റൂക്‌സ് പറഞ്ഞു. ഇങ്ങനെയുള്ള രോഗാവസ്ഥകളുള്ള വരുമാനം കുറഞ്ഞ ആളുകള്‍ക്കാണ് നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

 
Other News in this category

 
 




 
Close Window