Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
മഞ്ഞുവീഴ്ച രൂക്ഷം, യുകെയില്‍ വിമാന ഗതാഗതം തടസപ്പെട്ടു
reporter

ലണ്ടന്‍: മഞ്ഞു പുതച്ച് ബ്രിട്ടന്‍. പല ഭാഗത്തും മൈനസ് 12 ഡിഗ്രിവരെ തണുപ്പാകുമെന്നാണ് മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടില്‍ രണ്ടു ഇഞ്ചു വരെ മഞ്ഞുവീഴ്ചയാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഈ ആഴ്ച പല ഭാഗങ്ങളിലും മഞ്ഞു പെയ്ത് ശക്തമാകും. പകര്‍ ഒന്നിനും മൂന്ന് ഡിഗ്രിയ്ക്കുമിടയിലാകും താപനി. ഇംഗ്ലണ്ടില്‍ രാത്രി മൈനസ് 12 ഡിഗ്രിക്കും സ്‌കോട്ലന്‍ഡില്‍ മൈനസ് 15 ഡിഗ്രിക്കും താഴെയാകും തണുപ്പ്. ക്രിസ്തുമസ് ന്യൂഇയര്‍ കാലഘട്ടം മഞ്ഞില്‍ പുതയുമെന്നാണ് റിപ്പോര്‍ട്ട്. വടക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ വെയില്‍സ് ഭാഗനള്‍,സ്‌കോട്ലന്‍ഡിലെ ചില ഭാഗങ്ങളില്‍ അതിശൈത്യമാണ്. വിമാനത്താവളത്തിലെ താത്കാലിക റണ്‍വേ അടച്ചതോടെ ഇരുപതോളം വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നു. പ്രതിസന്ധി രൂക്ഷമാകുന്നതോടെ 500 സ്നോ ക്ലീനിംഗ് തൊഴിലാളികളേയും185 പ്ലോകളും വിന്യസിച്ചിരുന്നു. ഗാറ്റ്വിക്കില്‍ 186 തൊഴിലാളികളും 98 പ്ലോ കളും മഞ്ഞു നീക്കം ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്.

വീടുകളില്‍ എല്ലാവരും ഹീറ്റിങ് സംവിധാനം ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഊര്‍ജ്ജ പ്രതിസന്ധിയുണ്ടെങ്കിലും ജനസുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. വൈദ്യുതി ഉപയോഗം കൂടുമെന്നത് സര്‍ക്കാരിനും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. സാധാരണയിലും മോശമായ അവസ്ഥയില്‍ ഇത്തവണ ഇംഗ്ലണ്ടിലുംസ്‌കോട്ട്ലാന്‍ഡിലും 25 മുതല്‍ 30 ദിവസങ്ങള്‍ വരെ അധികമായി മഞ്ഞുവീഴ്ച്ച ഉണ്ടാകും എന്നാണ് കാലവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഗതാഗത പ്രതിസന്ധികള്‍ മാത്രമല്ല മഞ്ഞുകാല ആരോഗ്യ പ്രശ്നങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുകയാണ്.

 
Other News in this category

 
 




 
Close Window