Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് സമരം മൂലം 15,000 സര്‍ജറികള്‍ റദ്ദാക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: അടുത്ത ആഴ്ച എന്‍എച്ച്എസ് നഴ്സുമാര്‍ പണിമുടക്കിന് ഇറങ്ങുമ്പോള്‍ ചുരുങ്ങിയത് 15,000 ഓപ്പറേഷനുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് കണക്കുകള്‍. വരുന്ന ചൊവ്വാഴ്ച തന്നെ സര്‍ജറികള്‍ റദ്ദാക്കുന്നത് മൂലം ബാധിക്കപ്പെടുന്ന രോഗികളെ വിവരം അറിയിക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടില്‍ 7.2 മില്ല്യണ്‍ രോഗികള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുമ്പോഴാണ് സമരപരമ്പരകള്‍ പുതിയ തടസ്സങ്ങളിലേക്ക് നയിക്കുന്നത്. ഇതില്‍ തന്നെ 4 ലക്ഷം രോഗികള്‍ ഒരു വര്‍ഷമോ, അതിലേറെയോ കാത്തിരുന്നവരാണെന്ന് ഡെയ്ലി ടെലിഗ്രാഫ് പരിശോധന വ്യക്തമാക്കി.

ആശുപത്രികള്‍ എത്രയും വേഗം നഷ്ടമാകുന്ന അപ്പോയിന്റ്മെന്റുകള്‍ പുനഃക്രമീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ഇടുപ്പ്, മുട്ട് മാറ്റിവെയ്ക്കല്‍, ഹെര്‍ണിയ റിപ്പയര്‍, കാറ്ററാക്ട് സര്‍ജറി, കാര്‍ഡിയാക് പ്രൊസീജ്യറുകള്‍ എന്നിവയാണ് കാലതാമസം നേരിടുന്ന ഓപ്പറേഷനുകള്‍. ജിപിമാര്‍ റഫര്‍ ചെയ്യുന്ന ക്യാന്‍സര്‍ ബാധയുള്ളതായി സംശയിക്കുന്ന രോഗികളെ കാണാന്‍ പത്തില്‍ എട്ട് ട്രസ്റ്റുകളും പരാജയപ്പെടുന്നുണ്ട്. 96 ശതമാനം ക്യാന്‍സര്‍ രോഗികള്‍ക്കും ഒരു മാസത്തിനകം ചികിത്സ നല്‍കാന്‍ 60 ശതമാനം ട്രസ്റ്റുകള്‍ പരാജയമാണെന്ന് എന്‍എച്ച്എസ് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ഒരു ലക്ഷത്തിലേറെ ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. 76 ആശുപത്രി, എന്‍എച്ച്എസ് ഓര്‍ഗനൈസേഷനുകളിലെ നഴ്സുമാരാണ് സമരത്തിന് ഇറങ്ങുന്നത്.

ഇതിനിടെ ചരിത്രത്തില്‍ ആദ്യമായാണ് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സമരം പ്രഖ്യാപിച്ചത്. നഴ്സുമാരുടെ ദുരവസ്ഥ എത്രത്തോളം മോശമാണെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യവുമാണ്. എന്നാല്‍ മറ്റ് പൊതുമേഖലാ ജീവനക്കാരും ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമരങ്ങള്‍ പ്രഖ്യാപിച്ചതോടെ നഴ്സുമാരുടെ ആവശ്യങ്ങള്‍ ബഹളത്തില്‍ മുങ്ങിപ്പോകുമെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്.ഡബിള്‍ ഡിജിറ്റ് ശമ്പള വര്‍ദ്ധന ആവശ്യപ്പെടുന്ന യൂണിയനുകള്‍ക്ക് മുട്ടുമടക്കില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ച് കഴിഞ്ഞു. ഓരോ കുടുംബത്തിനും 1000 പൗണ്ട് വീതം ചെലവ് കൂട്ടുന്നതാകും ഈ ആവശ്യങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പബ്ലിക് സെക്ടറില്‍ പണിമുടക്ക് പരമ്പര തന്നെ അരങ്ങേറുമ്പോള്‍ ഇത് തടയാന്‍ പണപ്പെരുപ്പത്തിന് ആനുപാതികമായ വര്‍ദ്ധന അംഗീകരിക്കുന്നത് മാന്യതയാകില്ലെന്നാണ് പ്രധാനമന്ത്രിയുടെ വാദം.

പണിമുടക്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ഋഷി സുനാക് വ്യക്തമാക്കി. ലിങ്കണ്‍ഷയറിലെ ആര്‍എഎഫ് കോണിംഗ്ബൈയില്‍ എത്തിയ പ്രധാനമന്ത്രി പല സൈനികര്‍ക്കും ഇക്കുറി ക്രിസ്മസ് നഷ്ടമാകുമെന്നും സമ്മതിച്ചു. സമരം ചെയ്യുന്ന ജോലിക്കാര്‍ക്ക് പകരം ഈ സേവനം തടസ്സമില്ലാതെ നടത്താന്‍ സൈനികരെ നിയോഗിക്കുന്നതാണ് ഇതിന് കാരണം.ആംബുലന്‍സ് ഓടിക്കാനും, അതിര്‍ത്തികളില്‍ നില്‍ക്കാനും ത്യാഗം ചെയ്യാന്‍ തയ്യാറായ സൈനികരോട് രാജ്യത്തിന് അഗാധമായ കടപ്പാടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ജീവിതച്ചെലവ് പ്രതിസന്ധിയുടെ വേദനയെ കൂടുതല്‍ അനുഭാവപൂര്‍വ്വം കാണാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിലും ശ്രദ്ധ അനിവാര്യമാണെന്ന് സ്ട്രീറ്റിംഗ് കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window