Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
UK Special
  Add your Comment comment
ജീവിതച്ചെലവ് വര്‍ധിക്കുന്നു, വെജിറ്റബിള്‍ പ്രിസ്‌ക്രിപ്ഷനുമായി ജിപികള്‍
reporter

ലണ്ടന്‍: യുകെയിലെ ജീവിത ചെലവ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ട്രയല്‍ പബ്ലിക് ഹെല്‍ത്ത് സ്‌കീമുമായി സര്‍ക്കാര്‍. പുതിയ സ്‌കീമില്‍ പഴങ്ങളും പച്ചക്കറികളും പ്രിസ്‌ക്രിപ്ഷന്‍ വഴി നല്‍കുകയാണ് ചെയ്യുന്നത്. 250,000 പൗണ്ട് ചിലവ് വരുന്ന 9 മാസത്തെ പ്രോജക്ടായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. യുകെയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളില്‍ താമസിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന 120 ഓളം ആളുകള്‍ക്ക് സ്‌കീമിന്റെ കീഴില്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായുള്ള പ്രതിവാര വൗച്ചറുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. സര്‍ക്കാരിന്റെ ഈ പുതിയ സ്‌കീമിന് യോഗ്യരായ എല്ലാ കുടുംബത്തിനും ഓരോ ആഴ്ചയും 8 പൗണ്ട് മൂല്യമുള്ള വൗച്ചറുകള്‍ ആണ് ലഭിക്കുക. കൂടാതെ കുടുംബങ്ങളിലെ ഓരോ കുട്ടിക്കും രണ്ട് പൗണ്ട് അധികമായി ലഭിക്കും. ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ ഉയര്‍ന്ന വിലമൂലം ആരോഗ്യകരമായ ഭക്ഷണം വാങ്ങുവാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് കഴിയുന്നില്ല എന്ന കണ്ടെത്തലിന് പിറകേയാണ് ഈ സ്‌കീം കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്നത്. ഉയര്‍ന്ന ജീവിതചിലവും മറ്റും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ പോഷകാഹാര കുറവും പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗാവസ്ഥകളുടെ ഉയര്‍ന്ന നിരക്കിനും കാരണമാകുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സ്‌കീമില്‍ ഉള്‍പ്പെട്ടവര്‍ നല്‍കുന്ന പ്രതികരണങ്ങള്‍ പദ്ധതിയ്ക്ക് കിട്ടിയ ജനപിന്തുണയ്ക്കുള്ള തെളിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . തങ്ങളുടെ കുടുംബത്തിന് ആരോഗ്യകരമായ ഭക്ഷണം നല്‍കാന്‍ ഇപ്പോള്‍ കഴിയുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ജീവിത ചെലവ് ഉയരുന്നതിന് മുമ്പ് 20 പൗണ്ട് ആയിരുന്നു ആഴ്ചയില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമായി ചെലവഴിക്കേണ്ടിവന്നിരുന്നതെന്നും എന്നാല്‍ ഇന്ന് ജീവിത ചെലവ് കൂടിയത് മൂലം കുട്ടികള്‍ക്ക് പച്ചക്കറികളും പഴങ്ങളും മേടിച്ചു കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതായും ടവര്‍ ലെറ്ററില്‍ താമസിക്കുന്ന മൂന്നുകുട്ടികളുടെ അമ്മയായ ഒരു വീട്ടമ്മ പറഞ്ഞു . മധുരക്കിഴങ്ങ്, വാഴപ്പഴം, ക്യാബേജ് തുടങ്ങിയ പച്ചക്കറികള്‍ തന്റെ കുടുംബത്തിന് വളരെ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ പിന്നീട് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരാന്‍ തുടങ്ങി. താനും തന്റെ കുട്ടികളും ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന വില മൂലം കുറയ്ക്കുവാനും തുടങ്ങി. കുട്ടികളോട് പഴങ്ങള്‍ കഴിക്കരുതെന്ന് പറയേണ്ട സാഹചര്യം വരെ തനിക്കുണ്ടായതായി വിഷമത്തോടെ അവര്‍ പറഞ്ഞു. ഇതുമൂലം പ്രോട്ടീന്റെ കുറവും വൈറ്റമിന്‍ സീയുടെ അഭാവവും നേരിട്ടു. കുട്ടികള്‍ക്ക് നിരന്തരമായി രോഗങ്ങള്‍ വരുകയും ക്ഷീണം ഉണ്ടാവുകയും ചെയ്തതായി അവര്‍ പറഞ്ഞു. എന്നാല്‍ പുതിയ സ്‌കീം മൂലം തനിക്കും കുടുംബത്തിനും ആവശ്യമായ പോഷകങ്ങളും പഴവര്‍ഗങ്ങളും വാങ്ങിക്കാന്‍ സാധിക്കുന്നുണ്ട്. കുട്ടികളുടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുവാന്‍ കഴിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ടവര്‍ ഹാംലെറ്റില്‍ 56% കുട്ടികളും ദരിദ്ര സാഹചര്യത്തില്‍ വളരുന്നവരാണ്. ഇവരില്‍ പലരും പഴങ്ങളും പച്ചക്കറികളും സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്നത് മാത്രമാണ് കഴിക്കുന്നത്. അലക്സാന്ദ്ര റോസ് ചാരിറ്റിയും പ്രാദേശിക പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും ചേര്‍ന്ന് നല്‍കുന്ന ഈ പദ്ധതി യുകെയിലെ പൊതുജനങ്ങളുടെ ഭക്ഷ്യ പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

 
Other News in this category

 
 




 
Close Window