Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
രാജ്യത്ത് പക്ഷിപ്പനി വ്യാപിക്കുന്നു, മാംസഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
reporter

ലണ്ടന്‍: ഏറ്റവും വലിയ പക്ഷിപ്പനി വ്യാധി ബ്രിട്ടനില്‍ പടര്‍ന്നുപിടിക്കുന്നു. ഇംഗ്ലണ്ടിലെ എല്ലാ പൗള്‍ട്രി മേഖലയെയും വ്യാപനം ഒഴിവാക്കാനായി ലോക്ക്ഡൗണിലാക്കി. പൗള്‍ട്രികള്‍ക്ക് പുറമെ വീടുകളില്‍ അടച്ചിട്ട് വളര്‍ത്തുന്ന പക്ഷികളെയും പക്ഷിപ്പനി പടരുന്നത് ഒഴിവാക്കാനായി വിവിധ നടപടികള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ദേശീയ ഹൗസിംഗ് നടപടികള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി. വീട്ടില്‍ വളര്‍ത്തുന്ന പക്ഷികള്‍, മറ്റ് പുറമെ നിന്നുള്ള പക്ഷികളുമായി ഇടകലരുന്നത് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്. യുകെ നേരിട്ടതില്‍ വെച്ച് ഏറ്റവും വലിയ പക്ഷിപ്പനി വ്യാപനമാണ് ഇക്കുറി വ്യാപിക്കുന്നത്.

കൊമേഴ്സ്യല്‍ ഇടങ്ങളിലും, ചെറുകിട ബിസിനസ്സുകളിലും, വളര്‍ത്ത് പക്ഷികളിലുമായി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇരുനൂറിലേറെ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏത് തരത്തിലുള്ള പക്ഷിയാണെങ്കിലും എണ്ണം നോക്കാതെ ഇവയെ അകത്ത് പാര്‍പ്പിക്കണമെന്ന് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചു. ഏവിയന്‍ ഇന്‍ഫ്ളുവെന്‍സ പ്രിവന്‍ഷന്‍ സോണ്‍ പ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷികളുമായി ഇടപഴകിയ ശേഷം പാദരക്ഷകള്‍, വസ്ത്രങ്ങള്‍ എന്നിവ വൃത്തിയാക്കുകയും, ഡിസ്ഇന്‍ഫെക്ടിംഗ് ചെയ്യുകയും വേണം. ആളുകളുടെ വരവും, പോക്കും നിയന്ത്രിച്ച്, പക്ഷികളെ മറ്റ് പക്ഷികളുമായി ഇടകലരാതെ ഒഴിവാക്കുകയും വേണം. പക്ഷിപ്പനിയ്ക്കെതിരെ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വീടുകളില്‍ വളര്‍ത്തുന്ന പക്ഷികള്‍ ചാകാന്‍ ഇടയുണ്ടെന്ന് ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി. അതേസമയം പൊതുജനത്തിന് ഇത് മൂലമുള്ള അപകടം കുറവാണെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഉപദേശം. അതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷയിലും പ്രശ്നങ്ങളില്ലെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സിയും വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window