Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
ഋഷി സുനാകില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിക്കുന്നു
reporter

ലണ്ടന്‍: സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും കൂടുതല്‍ പൊതുജനം വിശ്വസിക്കുന്ന നേതാവായി പ്രധാനമന്ത്രി ഋഷി സുനാക്. ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറെയാണ് സുനാക് ഇക്കാര്യത്തില്‍ മറികടന്നതെന്ന് പുതിയ സര്‍വ്വെ വ്യക്തമാക്കി. ബ്രിട്ടന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ പുതിയ പ്രധാനമന്ത്രിക്ക് ലേബര്‍ നേതാവിന്റെ 36 പോയിന്റിന് എതിരെ 44 പോയിന്റുകളുടെ മുന്‍തൂക്കമുണ്ട്. തിങ്ക്-ടാങ്ക് മോര്‍ ഇന്‍ കോമണ്‍സ് നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത് ലിസ് ട്രസിന്റെ ഹൃസ്വമായ ഭരണം മാത്രമല്ല, ടോറി ഗവണ്‍മെന്റുകളാണെന്നാണ് 61 ശതമാനം ജനങ്ങളും കുറ്റപ്പെടുത്തുന്നത്. ഋഷി സുനാക് ചാന്‍സലറായിരുന്ന ഗവണ്‍മെന്റും ഇതില്‍ പെടും.

ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിന് പുറത്തുള്ള ആഗോള വിഷയങ്ങളാണ് ബുദ്ധിമുട്ടുകള്‍ക്ക് കാരണമെന്ന് 29 ശതമാനം പേര്‍ മാത്രമാണ് അംഗീകരിക്കാന്‍ തയ്യാറായത്. അതേസമയം പബ്ലിക് ചെലവഴിക്കലുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഗവണ്‍മെന്റിന് അനുമതിയില്ലെന്ന് 44 ശതമാനം പേരും പുതിയ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം 49 പോയിന്റുകളുമായി ലേബര്‍ പാര്‍ട്ടി ഇപ്പോഴും ലീഡ് ചെയ്യുന്നുവെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. ടോറികള്‍ക്ക് 28 ശതമാനവും, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 9 ശതമാനം പേരുടെയും പിന്തുണയാണുള്ളത്. ജനങ്ങള്‍ക്ക് വിശ്വാസം ഋഷി സുനാകിനെയാണെന്നത് പ്രധാനമന്ത്രിക്ക് നല്ല വാര്‍ത്തയാണെങ്കിലും പ്രശ്നങ്ങള്‍ ടോറികളുടെ സൃഷ്ടിയാണെന്നാണ് ജനങ്ങള്‍ അനുമാനിക്കുന്നത്.

ഇതിനിടെ ലണ്ടന്‍ നഗരത്തില്‍ പീപ്പിള്‍സ് അസംബ്ലി സംഘടിപ്പിച്ച പ്രകടനത്തില്‍ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍. തൊഴിലാളി സംഘടനകളുടെയും സാമുദായിക സംഘടനകളുടെയും ആളുകളാണ് പ്രതിഷേധവുമായി അണിനിരന്നത്. 'യൂണിയന്‍ വിരുദ്ധ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക' എന്ന മുദ്രാവാക്യവുമായി പൊതുതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടാണ് അവര്‍ രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ എംബാങ്ക്മെന്റില്‍ നിന്ന് ട്രാഫല്‍ഗര്‍ സ്‌ക്വയറിലേക്ക് മാര്‍ച്ച് നടത്തി. മെച്ചപ്പെട്ട വേതനത്തിനും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പ്രതിഷേധമാണിതെന്നും പ്രതിഷേധക്കാര്‍ പറയുന്നത് കേള്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും റാലിയില്‍ സംസാരിച്ച മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും മാസങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ പ്രധാനമന്ത്രിയെ തീരുമാനിച്ചത് ഒരു ചെറിയ കൂട്ടമാണെന്നും അതിനാല്‍ പൊതുതെരഞ്ഞെടുപ്പ് ആവശ്യമാണെന്നും പീപ്പിള്‍സ് അസംബ്ലിയുടെ ദേശീയ ഓര്‍ഗനൈസര്‍ റമോണ മക്കാര്‍ട്ട്നി പറഞ്ഞു. പണിമുടക്കുന്ന ഓരോ തൊഴിലാളികളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window