Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
UK Special
  Add your Comment comment
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മരണവാര്‍ത്ത
reporter

ലണ്ടന്‍: മറ്റൊരു മരണ വാര്‍ത്ത കൂടി യുകെ മലയാളികളെ തേടി എത്തിയിരിക്കുകയാണ്. ഡബ്ലിനില്‍ കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി നഴ്സ് വിധു സോജിന്‍ അന്തരിച്ചു . കോട്ടയം ചിറയില്‍പാടം കൊല്ലപറമ്പ് കുടുംബാഗമാണ്. 45 വയസ്സു മാത്രമുള്ള വിധുവിന്റെ മരണത്തില്‍ പ്രിയപ്പെട്ടവര്‍ വലിയ വേദനയിലാണ്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ദീര്‍ഘ കാലമായി ചികിത്സയിലായിരുന്നു. നാലു ദിവസം മുമ്പ് ജെയിംസ് കൊണാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. ബ്ളാഞ്ചാര്‍ഡ്സ് ടൗണിലെ കണ്ണിങ്ഹാം ഫ്യൂണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

കോട്ടയം സ്വദേശിയായ സോജിന്‍ കുര്യനാണ് വിധുവിന്റെ ഭര്‍ത്താവ്. പത്തു വയസുകാരിയായ ഹന്നയാണ് മകള്‍. പാമ്പാടി ആനിവേലില്‍ എ എം ജേക്കബിന്റെയും ലിസമ്മയുടേയും മകളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്റ് വിന്‍സെന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിട്ടാണ് അയര്‍ലണ്ടിലെത്തി വിധു ജോലി ആരംഭിച്ചത്. ബ്ളാക്ക് റോക്ക് മലയാളി സമൂഹത്തോട് വളരെ അടുപ്പം സൂക്ഷിച്ചിരുന്നു ഈ കുടുംബം. അഞ്ചു വര്‍ഷം മുമ്പാണ് ടൗണില്‍ വീടുവാങ്ങി താമസം മാറിയത്. സംസ്‌കാരം അയര്‍ലണ്ടില്‍ തന്നെ നടത്താനാണ് തീരുമാനം. പൊതു ദര്‍ശനത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും കുടുംബം വൈകാതെ തീരുമാനമെടുക്കും.

 
Other News in this category

 
 




 
Close Window