Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 07th May 2024
 
 
UK Special
  Add your Comment comment
യുകെ ദേശീയ കലാമേള പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം നരേന്‍ ഉദ്ഘാടനം ചെയ്തു
reporter

ഗ്ലോസ്റ്റെര്‍ഷെയര്‍: യുക്മ ദേശീയ കലാമേളയ്ക്ക് ഔദ്യോഗിക തുടക്കമായി. പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം നരേന്‍ റാം കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കൗണ്‍സിലര്‍ സുഭാഷ് രാമകൃഷ്ണ പിള്ള മുഖ്യാതിഥിയായി. രാവിലെ പത്തര മണിയോടെ ലതാ മങ്കേഷ്‌കര്‍ വേദിയില്‍ അഞ്ചു വേദികളിലായി മത്സരങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ എത്തിച്ചേര്‍ന്ന ശേഷമായിരുന്നു ഔദ്യോഗിക ഉദ്ഘാടനം ആരംഭിച്ചത്.യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ അധ്യക്ഷനായ ചടങ്ങില്‍ ദേശീയ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു. ഉദ്ഘാടകനായ ചലച്ചിത്രതാരം നരേന്‍ റാമിന് ദേശീയ വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കൗണ്‍സിലര്‍ സുഭാഷ് രാമകൃഷ്ണ പിള്ളക്ക് ജോയിന്റ് സെക്രട്ടറി സ്മിത തോട്ടവും ബൊക്കെ നല്‍കി സ്വീകരിച്ചു. തന്റെ പ്രവാസ ജീവിതത്തിലെ കലാ ജീവിതവും സിനിമയിലേക്കുള്ള ചുവടുവയ്പ്പും ഓര്‍ത്തെടുത്തുകൊണ്ടാണ് നരേന്‍ റാം മത്സരാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നത്. 130 അംഗ അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ വിവിധ റീജിയനുകളില്‍ നിന്ന് മത്സരങ്ങളില്‍ വിജയികളായി ദേശീയ മത്സരത്തിന് എത്തിയത് ഏറെ കൗതുകത്തോടും ആശ്ചര്യത്തോടും കൂടിയാണ് വിശിഷ്ടാതിഥികള്‍ വീക്ഷിച്ചത്. പ്രവാസലോകത്ത് ഇത് യുക്മയ്ക്ക് മാത്രമാണ് സ്വന്തമെന്നാണ് നരേന്‍ ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞത്. ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി അടുത്തബന്ധം പുലര്‍ത്തി മലയാളികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം കാണുന്നതിന് ശ്രമങ്ങള്‍ നടത്തുന്ന യുക്മയെ കൗണ്‍സിലര്‍ സുഭാഷ് രാമകൃഷ്ണ പിള്ള അനുമോദിച്ചു.ഉദ്ഘാടകനായ നരേന്‍ റാമിന് യുക്മ ദേശീയ ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്ജും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കൗണ്‍സിലര്‍ സുഭാഷ് രാമകൃഷ്ണ പിള്ളക്ക് ദേശീയ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസും പൊന്നാട അണിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റും യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായ സുജു ജോസഫ് സംബന്ധിച്ചു. നാഷണല്‍ കലാമേള ചീഫ് കോര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍ നന്ദിയര്‍പ്പിച്ചു.

വിപുലമായ സജ്ജീകരണങ്ങളാണ് കലാമേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തര മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ക്ക് മത്സരാര്‍ത്ഥികളെ വിവിധ വേദികളിലെത്തിക്കുന്നതിനും സമയബന്ധിതമായി മത്സരങ്ങള്‍ നടത്തുന്നതിനും സ്റ്റേജ് മാനേജര്‍മാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. ഏറ്റവുമധികം നൃത്തയിനങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന സ്റ്റേജ് ഒന്നില്‍ യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസും യോര്‍ക്ഷെയര്‍ ആന്‍ഡ് ഹാംബര്‍ റീജിയണ്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് ഡാനിയുമാണ് സ്റ്റേജ് മാനേജര്മാരായി പ്രവര്‍ത്തിക്കുന്നത്. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ അംഗമാണ് ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനി യോര്‍ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണിലെ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗമാണ്.സ്റ്റേജ് രണ്ടില്‍ മാനേജര്‍മാരായി സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗമായ റോബി മേക്കരയും ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ സെക്രട്ടറിയും ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ അംഗമായ ജോബിന്‍ ജോര്‍ജ്ജുമാണ്. ഓരോ കാറ്റഗറിയിലുമുള്ള നൃത്തയിനങ്ങളാണ് സ്റ്റേജ് രണ്ടില്‍ അവതരിപ്പിക്കപ്പെടുന്നത്.സ്റ്റേജ് മൂന്നില്‍ സൗത്ത് വെസ്റ്റ് റീജിയണിലെ തന്നെ സാലിസ്ബറി മലയാളി അസോസിയേഷന്‍ അംഗമായ സില്‍വി ജോസും ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗമായ സണ്ണി ലൂക്കോസും മിഡ്ലാന്‍ഡ്സ് റീജിയണിലെ കേരളാ കമ്യൂണിറ്റി ബാര്‍ട്ടന്‍ ഓണ്‍ ട്രെന്റ് അംഗവും മുന്‍ ദേശീയ ഭാരവാഹിയുമായ അനില്‍ ജോസുമാണ് മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്നത്.യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുരേന്ദ്രന്‍ ആരക്കോട്ടും കേരളാ കമ്യൂണിറ്റി ബാര്‍ട്ടന്‍ ഓണ്‍ ട്രെന്റ് അംഗവുമായ ബിനു ഏലിയാസുമാണ് നൃത്തേതര വിഭാഗങ്ങളിലെ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേജ് ഫോറിന്റെ നിയന്ത്രണം.സംഗീത മത്സരങ്ങള്‍ നടക്കുന്ന സ്റ്റേജ് ഫൈവില്‍ മിഡ്ലാന്‍ഡ്സ് റീജിയല്‍ സെക്രട്ടറിയും റെഡിച്ച് മലയാളി അസോസിയേഷന്‍ അംഗവുമായ പീറ്റര്‍ ജോസഫും റെഡിച്ച് മലയാളി അസോസിയേഷന്‍ അംഗങ്ങളായ ജോര്‍ജ്ജ് മാത്യുവും ലൂയിസ് മേനാച്ചേരിയുമാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.


 
Other News in this category

 
 




 
Close Window