Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
യുകെയിലെത്തിയ വിദേശ വിദ്യാര്‍ഥികള്‍ ഭിക്ഷാടനം നടത്തുന്നതായി റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലെത്തിയ വിദേശ വിദ്യാര്‍ഥികള്‍ ജീവിക്കാനായി ഭിക്ഷാടനം നടത്തുന്നതായി റിപ്പോര്‍ട്ട്. ജീവിതച്ചെലവ് ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും മൂലം വിദ്യാര്‍ഥികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മിക്കവരും 20 മണിക്കൂര്‍ ജോലി ചെയ്താണ് ജീവിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കൊപ്പം ഭര്‍ത്താവും കുട്ടികളും കൂടി ഉണ്ടെങ്കില്‍ ഇവരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാകും. മിക്ക വിദ്യാര്‍ഥികള്‍ക്കും സ്വന്തമായി താമസസൗകര്യം കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. യൂണിവേഴ്‌സിറ്റികല്‍ നല്‍കുന്ന താമസ സൗകര്യങ്ങള്‍ ഇവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറവുമാണ്.

ലണ്ടനിലെ വലിയ വീടുകളിലാണ് ഈ കുട്ടികള്‍ ഇപ്പോള്‍ താമസിക്കുന്നത്. ഒരു മുറിയില്‍ തന്നെ മൂന്നും നാലു വിദ്യാര്‍ഥികളാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഉപയോഗിക്കാന്‍ ആകെയുള്ളത് ഒരു ടൊയ്‌ലറ്റും. അതേസമയം, വാടകയിനത്തില്‍ നല്‍കേണ്ടി വരുന്നത് 350 പൗണ്ടിലധികം. യുകെയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച് കഴിഞ്ഞദിവസം ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യം ഒരുക്കി നല്‍കണമെന്ന ആവശ്യമാണ് പൊതുവായി ഉന്നയിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ കോണ്‍സുലേറ്റ് ഈ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടത് വളരെ ആവശ്യമാണെന്നും ഇവിടങ്ങളില്‍ നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതോടൊപ്പം തന്നെ താമസ സൗകര്യം ലഭിക്കാതെ മറ്റുള്ള കുടുംബാംഗങ്ങളെ കൊണ്ടുവരുവാന്‍ വിദ്യാര്‍ത്ഥികള്‍ ഒരിക്കലും ശ്രമിക്കരുതെന്നും നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നു.

 
Other News in this category

 
 




 
Close Window