പൗണ്ട് വീണ്ടും കൂപ്പുകുത്തുന്നു. ബോണ്ട് മാര്‍ക്കറ്റിനു നല്‍കിയിട്ടുള്ള താത്ക്കാലിക സഹായം പിന്‍വലിക്കുന്നതിന്റെ ഭാഗമായി പെന്ഷന് ഫണ്ടുകള്‍ സ്വയം തയ്യാറെടുപ്പുകള്‍ നടത്തണം എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടിരുന്നു. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റിനെ തുടര്‍ന്ന് വിപണി തകര്‍ന്നതോടെകഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി രാജ്യത്തിന്റെ ബോണ്ട് വിപണിയെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സഹായിക്കുന്നുണ്ടായിരുന്നു.
യുകെയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പെന്ഷന് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി ശരിപ്പെടുത്താന്‍ മൂന്ന് ദിവസം മാത്രമാണ് ബാക്കിയെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് വിപണിയില്‍ വീണ്ടും ആശങ്ക രൂപപ്പെട്ടത്. പ്രഖ്യാപനത്തിന്റെ പേരില്‍ ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലിക്ക് നേരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്.
നേരത്തെ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റാണ് നിക്ഷേപകരെ ഭയപ്പെടുത്തിയത്. രാജ്യത്തിന്റെ ബോണ്ട് വിപണി തകരുമെന്നായതോടെ ബാങ്ക് 65 ബില്ല്യണ്‍ പൗണ്ട് വിപണിയിലിറക്കിയാണ് പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ ഈ പിന്തുണ ഒക്ടോബര്‍ 14, വെള്ളിയാഴ്ചയ്ക്ക് അപ്പുറത്തേക്ക് നീളില്ലെന്നാണ് ബാങ്ക് വ്യക്തമാക്കിയത്.
ഈ തീരുമാനം വിപണിയില്‍ കൂടുതല്‍ ആശങ്കയ്ക്കാണ് ഇടയാക്കിയത്. വിപണി ഇന്ന് തുറക്കുമ്പോള്‍ കൂടുതല്‍ മോശം അന്തരീക്ഷത്തിലാകും പ്രവര്‍ത്തനം. |