Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
UK Special
  Add your Comment comment
മോര്‍ട്ട്‌ഗേജ് തിരിച്ചടവ് ബുദ്ധിമുട്ടാകും, മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
reporter

ലണ്ടന്‍: പലിശ നിരക്ക് വര്‍ദ്ധനവുകള്‍ പ്രതിസന്ധിയാകുമെന്ന് വ്യക്തമാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. മോര്‍ട്ട്ഗേജ് തലവേദനയും ഇതോടൊപ്പം ഉയരുമെന്നാണ് കേന്ദ്ര ബാങ്കിന്റെ മുന്നറിയിപ്പ്. അടുത്ത മാസം ആദ്യം പുതിയ റേറ്റ് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമ്പോള്‍ സുപ്രധാന മോണിറ്ററി നയങ്ങളുമായി പ്രതികരിക്കേണ്ടി വരുമെന്ന് ചീഫ് ഇക്കണോമിസ്റ്റ് ഹൗ പില്‍ വ്യക്തിമാക്കി. ലിസ് ട്രസ് ഗവണ്‍മെന്റ് സമ്മാനിച്ച മിനി-ബജറ്റ് കൂടുതല്‍ പണപ്പെരുപ്പ സമ്മര്‍ദം സൃഷ്ടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം സൂചന നല്‍കി. മോര്‍ട്ട്ഗേജ് നിരക്കുകള്‍ മൂലം പൊറുതിമുട്ടിയ ജനത്തിന് അടുത്ത വര്‍ഷത്തോടെ കാര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമാകുമെന്നാണ് മുന്നറിയിപ്പ്.

സാമ്പത്തിക പ്രതിസന്ധിക്ക് മുന്‍പുള്ള മോശം അവസ്ഥയിലേക്ക് എത്തുന്നതോടെ നിരവധി ആളുകള്‍ മോര്‍ട്ട്ഗേജ് തിരിച്ചടവുകളില്‍ വീഴ്ച വരുത്തുമെന്നാണ് സൂചന. രണ്ട്, അഞ്ച് വര്‍ഷ ഫിക്സഡ് മോര്‍ട്ട്ഗേജ് റേറ്റുകള്‍ ഇതിനകം തന്നെ 2008-ലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കുകളിലാണ്. ഇത് കടമെടുത്ത ആളുകള്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കുകയാണ്. ഏത് ഡെപ്പോസിറ്റ് സൈസ് നോക്കിയാലും രണ്ട് വര്‍ഷത്തെ ശരാശരി ഫിക്സഡ് മോര്‍ട്ട്ഗേജുകളുടെ നിരക്ക് 6.43 ശതമാനത്തിലാണ്. അഞ്ച് വര്‍ഷത്തേത് 6.29 ശതമാനത്തിലും എത്തിക്കഴിഞ്ഞു. ഇതോടെ കുടുംബങ്ങളുടെ വരുമാനത്തില്‍ 70 ശതമാനമോ, അതില്‍ ഏറെയോ മോര്‍ട്ട്ഗേജ് തിരിച്ചടവുകള്‍ക്കും, മറ്റ് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനുമായി ചെലവാക്കേണ്ട അവസ്ഥയാണ്. പലിശ നിരക്ക് വീണ്ടും ഉയര്‍ന്നാല്‍ ഈ കുടുംബങ്ങള്‍ തിരിച്ചടവ് നടത്താന്‍ പെടാപ്പാട് പെടും.

ഇതിനിടെ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ടോറികള്‍ കെട്ടിപ്പടുത്ത നേട്ടങ്ങള്‍ തകര്‍ത്തെറിഞ്ഞ നേതാവെന്ന കുറ്റപ്പെടുത്തലാണ് ലിസ് ട്രസിന് ഇപ്പോള്‍ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. വിമതരമായി മാറിയ ബാക്ക്ബെഞ്ച് എംപിമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് പരാജയപ്പെട്ടത്.കണക്ക് പുസ്തകം ബാലന്‍സ് ചെയ്യാനായി ചെലവഴിക്കല്‍ വെട്ടിക്കുറയ്ക്കില്ലെന്ന പിടിവാശിയിലാണ് പ്രധാനമന്ത്രി. ഇതോടെയാണ് ലിസ് ട്രസിന്റെ ടാക്സ് വെട്ടിക്കുറയ്ക്കല്‍ അജണ്ടയില്‍ കൂടുതല്‍ യു-ടേണുകള്‍ വേണമെന്ന് 1922 കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഗവണ്‍മെന്റിന് മേല്‍ വിപണിയുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ ട്രസിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് എംപിമാര്‍. കോര്‍പ്പറേഷന്‍ ടാക്സ് 19 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി റദ്ദാക്കാനുള്ള ട്രസിന്റെ തീരുമാനം വൈകിപ്പിക്കുകയോ, റദ്ദാക്കുകയോ ചെയ്യണമെന്നാണ് പ്രധാന ആവശ്യം.എന്നാല്‍ ഈ വിധം വമ്പന്‍മാരുടെ ടാക്സ് കുറയ്ക്കുന്നത് സാമ്പത്തിക വളര്‍ച്ചയില്‍ കലാശിക്കുമെന്ന നിലപാടിലാണ് ടോറി നേതാവ്. ക്വാസി ക്വാര്‍ട്ടെംഗിന്റെ ഫണ്ടിംഗ് ഇല്ലാത്ത നടപടികളുടെ പ്രഖ്യാപനം സാമ്പത്തിക വിപണിയില്‍ തിരിച്ചടി സമ്മാനിച്ചിരുന്നു.43 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്സ് വെട്ടിക്കുറയ്ക്കല്‍ പദ്ധതികളില്‍ ചില ഭാഗങ്ങളില്‍ പിന്നോട്ട് പോയാല്‍ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയുമെന്ന് കോമണ്‍സ് ട്രഷര്‍ കമ്മിറ്റി ടോറി ചെയര്‍മാന്‍ മെല്‍ സ്ട്രൈഡ് ചൂണ്ടിക്കാണിച്ചു. ഈ വഴി തെരഞ്ഞെടുത്താല്‍ ഏതാനും മാസങ്ങള്‍ കൂടി ട്രസിനും, ക്വാര്‍ട്ടെംഗിനും നേതൃത്വ വെല്ലുവിളികള്‍ ഒഴിവാക്കാമെന്ന് കണ്‍സര്‍വേറ്റീവ് മുന്‍ മന്ത്രി ഡേവിഡ് ഡേവിസും വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window