Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
UK Special
  Add your Comment comment
യുകെയില്‍ സിഖുകാര്‍ക്കെതിരേയുള്ള അതിക്രമം വര്‍ധിക്കുന്നു, ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 301 കേസുകള്‍
reporter

ലണ്ടന്‍: യു.കെയില്‍ സിഖുകാര്‍ക്കെതിരെ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 301 കേസുകള്‍. തുടര്‍ന്ന് അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് സിഖ് എം.പി പ്രീത് കൗര്‍ ജില്‍ ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രേവര്‍മാന് കത്തെഴുതി. യു.കെയില്‍ സിഖ് വിശ്വാസികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.മറ്റ് മതവിഭാഗങ്ങള്‍ക്കെതിരായ വിദ്വേഷ അതിക്രമങ്ങളില്‍ 38 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് 2021-22 വര്‍ഷങ്ങളില്‍ യു.കെയില്‍ സിഖ് വിശ്വാസികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ജില്‍ പറഞ്ഞു.

സിഖുകാര്‍ക്കെതിരായ അതിക്രമങ്ങളില്‍169 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ജില്‍ ശ്രദ്ധയില്‍ പെടുത്തി.ഈ കണക്കുകള്‍ വല്ലാതെ ആശങ്കപ്പെടുത്തുന്നു. 2021-22 വര്‍ഷങ്ങളില്‍ സിഖ്കാര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തത് 301 വിദ്വേഷ അതിക്രമങ്ങളാണ്. 2020-21 വര്‍ഷങ്ങളില്‍ ഇത് 112 ആയിരുന്നു. 2001ലെ സെന്‍സസ് അനുസരിച്ച് 336,000 സിഖുകാരാണ് യു.കെയിലുള്ളത്. ജൂണില്‍ 62 കാരനായ അവതാര്‍ സിങ്ങിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവവും ജില്‍ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സംഭവത്തില്‍ മാഞ്ചസ്റ്ററില്‍ നിന്നുള്ള 28 കാരനെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

 
Other News in this category

 
 




 
Close Window