|
|
|
|
|
| അമ്പതാം വയസില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി ട്വിങ്കിള്‍ ഖന്ന |
ലണ്ടന്‍: 50ാം വയസ്സില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി മുന്‍ നടി ട്വിങ്കിള്‍ ഖന്ന. ഫിക്ഷന്‍ റൈറ്റിംഗ് മാസ്റ്റര്‍ പ്രോഗ്രാമിലാണ് ട്വിങ്കിള്‍ ഖന്ന ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവ് നടന്‍ അക്ഷയ് കുമാറിനൊപ്പം കോണ്‍വെക്കേഷന്‍ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ട്വിങ്കിള്‍ ഖന്ന തന്നെ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നടിയും പിന്നീട് എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന 2022ലാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. ഭാര്യയുടെ നേട്ടത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ വികാരാധീനമായ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 'രണ്ടു വര്‍ഷം മുമ്പ്, നീ വീണ്ടും പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് |
|
Full Story
|
|
|
|
|
|
|
| ഭാഗ്യജോഡികളെ തിരഞ്ഞ് വശ്യമായ അയര്‍ലണ്ടിലെ ദ്വീപ് |
ലണ്ടന്‍: അയര്‍ലണ്ടിലെ വെസ്റ്റ് കോസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് ബ്ലാസ്‌കറ്റ് ഐലന്‍ഡ് ഒരു ജോഡി ഭാഗ്യദമ്പതികളെ തേടുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികള്‍ക്ക് ഒരു നീണ്ടകാലത്തേക്ക് യാതൊരുവിധ ചെലവുകളും ഇല്ലാതെ തീര്‍ത്തും സൗജന്യമായി താമസിക്കാം. താമസവും ഭക്ഷണവും ഉള്‍പ്പടെയുള്ള സകല ചെലവുകളും അതോറിറ്റി ഏറ്റെടുത്തുകൊള്ളും. അതിമനോഹരമായ സമുദ്രകാഴ്ചകള്‍ കൊണ്ടും വശ്യസുന്ദരമായ പ്രകൃതിദൃശ്യങ്ങള്‍ കൊണ്ടും ചരിത്രപ്രസിദ്ധമായ നിരവധി കേന്ദ്രങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഈ ദ്വീപ്. ഇനി കഥയിലെ ട്വിസ്റ്റിലേക്ക് വരാം, ഈ സൗജന്യസേവനങ്ങള്‍ എല്ലാം ലഭിക്കണമെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യ ജോഡികള്‍ ദ്വീപിന്റെ ഭംഗി സ്വയം ആസ്വദിച്ചാല്‍ മാത്രം പോരാ എത്തുന്ന മറ്റ് |
|
Full Story
|
|
|
|
|
|
|
| കുതിരകളും കഴുതകളും ബോട്ട് വലിച്ചിരുന്ന ബ്രിട്ടീഷ് കാലം |
ലണ്ടന്‍: കാലം കടന്ന് പോകുമ്പോള്‍ പലതും വിസ്മൃതിയിലാകും. എന്നാല്‍ പിന്നീട് എതെങ്കിലുമൊരു കാലത്ത് അവ പുനരുദ്ധരിക്കപ്പെട്ടുകയും ഒരു പക്ഷേ പഴയതിനേക്കാള്‍ വീണ്ടും സജീവമാവുകയും ചെയ്യും. അത്തരമൊന്ന് ഇന്നും ഇംഗ്ലണ്ടിലുണ്ട്. 15 -ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് കോളനികള്‍ കൈയടക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. 18 -ാം നൂറ്റാണ്ട് ആകുമ്പോഴേക്കും ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. സ്വാഭാവികമായും ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ലഭ്യമായവയെല്ലാം ഇംഗ്ലണ്ടിലേക്ക് കടല്‍ കടന്നെത്തി. കടല്‍ കടന്ന് എത്തുന്ന വസ്തുവകകള്‍ പക്ഷേ, രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിന് ഏറെ ബുദ്ധിമുട്ടായിരുന്നു. അന്ന് |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ ലൈംഗികാരോഗ്യ സേവനങ്ങള്‍ തകര്‍ച്ചയില്‍ |
ലണ്ടന്‍: ഇംഗ്ലണ്ടിലെ ലൈംഗികാരോഗ്യ സേവനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിന്റെ ഫലമായി ഗൊണോറിയ സിഫിലിസ് തുടങ്ങിയ രോഗങ്ങള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. പല കൗണ്‍സിലുകളിലും 2017 മുതല്‍ അണുബാധ നിരക്കില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഗവണ്‍മെന്റ് ഓഫീസ് ഫോര്‍ ഹെല്‍ത്ത് ഇംപ്രൂവ്മെന്റ് ആന്‍ഡ് ഡിസ്‌പെരിറ്റീസ് ശേഖരിച്ച കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ കൗണ്‍സിലുകളിലും ഗൊണോറിയയുടെ രോഗനിര്‍ണയ നിരക്ക് സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് അധിക ഫണ്ട് നല്‍കണമെന്നാണ് കൗണ്‍സിലുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ആഞ്ഞടിക്കാന്‍ ഇഷ കൊടുങ്കാറ്റ് വരുന്നു |
ലണ്ടന്‍: ഞായറാഴ്ചയോടെ യുകെയില്‍ കാലാവസ്ഥ കൂടുതല്‍ ദുരിതമയമാകുമെന്ന് മുന്നറിയിപ്പ്. 80 എംപിഎച്ച് വരെ വേഗത്തില്‍ കാറ്റ് വീശുന്നതിന് പുറമെ 4 ഇഞ്ച് വരെ മഴയും രാജ്യത്ത് ഉടനീളം പ്രകടമാകും. ഇഷ കൊടുങ്കാറ്റാണ് യുകെയില് ഞായറാഴ്ച മുതല്‍ സ്ഥിതി മാറ്റിമറിക്കുന്നത്. തിങ്കളാഴ്ച വരെ മെറ്റ് ഓഫീസ് ആംബര്‍, മഞ്ഞ ജാഗ്രതകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ വലിയ തിരമാലകളും, അവശിഷ്ടങ്ങള്‍ പറക്കുന്നതും അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. കൊടുങ്കാറ്റ് മൂലം യാത്രാ ദുരിതവും, റോഡുകളും, പാലങ്ങളും അടച്ചിടേണ്ട അവസ്ഥയും വരും. കൂടാതെ ട്രെയിനുകളും, ബസുകളും വൈകുകയും, റദ്ദാക്കാനും സാധ്യത നിലനില്‍ക്കുന്നു.
Full Story
|
|
|
|
|
|
|
| ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി മേഖല തകര്‍ച്ചയിലേക്ക്, പബ്ബുകളും റസ്റ്ററന്റുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍, ആയിരങ്ങള്‍ക്ക് ജോലി നഷ്ടമാകും |
ലണ്ടന്‍: ബ്രിട്ടനില്‍ ഹോസ്പിറ്റാലിറ്റി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. യുകെയില്‍ ഉടനീളം ആയിരക്കണക്കിന് റസ്റ്റോറന്റുകളും പബ്ബുകളുമാണ് ഇതു വരെ അടച്ചു പൂട്ടിയിരിക്കുന്നത്. ദിനംപ്രതി കുറഞ്ഞത് 10 സ്ഥാപനങ്ങളെങ്കിലും അടച്ചു പൂട്ടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ആശങ്കകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. കുതിച്ചുയരുന്ന ഊര്‍ജ്ജ ബില്ലുകള്‍, ജീവിത ചെലവുകളില്‍ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വര്‍ദ്ധനവ്, ഉല്‍പാദന ചിലവുകളില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധന, കൂടാതെ കോവിഡിന്റെയും ബ്രെക്‌സിറ്റിന്റെയും അനന്തരഫലങ്ങള്‍ എന്നിവയെല്ലാം തന്നെ ഹോസ്പിറ്റാലിറ്റി മേഖലയെ താറുമാറാക്കിയിരിക്കുകയാണ്. ഇന്‍ഡസ്ട്രി കണക്കുകള്‍ പ്രകാരം, ബ്രിട്ടനില്‍ ഈ മേഖലയില്‍ |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടില്‍ അഞ്ചാം പനി പടരുന്നതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഉടനീളം അഞ്ചാംപനി പടര്‍ന്നു പിടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡിലും ലണ്ടനിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. സാംക്രമിക രോഗമാണ് അഞ്ചാംപനി. രോഗം വന്നാല്‍ സുഖപ്പെടാന്‍ 7 മുതല്‍ 10 ദിവസം വരെ സമയമെടുക്കും. രോഗിയുടെ ശ്വാസകോശം , തലച്ചോറ് പോലുള്ള ഭാഗങ്ങളില്‍ രോഗബാധയുണ്ടായാല്‍ അഞ്ചാംപനി ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗം പിടിപെട്ടാല്‍ സങ്കീര്‍ണ്ണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2000 -ത്തിനും 2002 -നും |
|
Full Story
|
|
|
|
|
|
|
| പ്രായമായവര്‍ക്കിടയില്‍ ഹെല്‍ത്ത് സര്‍വീസിനെക്കുറിച്ചുള്ള മതിപ്പില്‍ ഇടിവ് |
ലണ്ടന്‍: വിശ്വാസം, അതാണ് എല്ലാം! ഒരിക്കല്‍ വിശ്വാസ്യതയില്‍ ഒരു ഇടിവ് സംഭവിച്ചാല്‍ അത് തിരിച്ചുപിടിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്‍എച്ച്എസിനെ സംബന്ധിച്ചും ഇതാണ് പ്രതിസന്ധി. കനത്ത സമ്മര്‍ദത്തില്‍ തുടര്‍ച്ചയായി ജനങ്ങളുടെ ആരോഗ്യ സേവനങ്ങളില്‍ പരിമിതികള്‍ നേരിട്ടതോടെ എന്‍എച്ച്എസിനെ കുറിച്ചുള്ള ജനാഭിപ്രായമായമാണ് മാറിമറിഞ്ഞത്. പ്രായമായ ആളുകളില്‍ പകുതിയില്‍ താഴെ പേര്‍ മാത്രമാണ് തങ്ങളുടെ മെഡിക്കല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്‍എച്ച്എസിന് സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ജിപിയെ നേരിട്ട് കാണാന്‍ സാധിക്കാത്തതും, ചികിത്സയ്ക്കും, സര്‍ജറിക്കും ആവശ്യമായി വരുന്ന കാത്തിരിപ്പ് സമയവും ഹെല്‍ത്ത് സര്‍വ്വീസില്‍ ആത്മവിശ്വാസം |
|
Full Story
|
|
|
|
| |