ലണ്ടന്‍: ബ്രിട്ടനില്‍ ഫ്‌ലാറ്റുകള്‍ വാങ്ങുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണികിട്ടിയെന്ന് വരും. നാലാം നിലയിലോ, അതിന് മുകളിലോ ഉള്ള ഫ്ളാറ്റുകള്‍, ലിഫ്റ്റ് സംവിധാനം ലഭ്യമല്ലാത്ത അപ്പാര്‍ട്ട്മെന്റുകളിലാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് അപേക്ഷകള്‍ തള്ളിക്കളയുന്നതായാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിഫ്റ്റ് ഇല്ലാത്ത, സ്റ്റെയര്‍ മാത്രമുള്ള ഉയരം കൂടിയ കെട്ടിടങ്ങളിലെ പ്രോപ്പര്‍ട്ടികള്‍ക്ക് മോര്‍ട്ട്ഗേജ് ഓഫര്‍ ചെയ്യുന്നത് അവസാനിപ്പിക്കുകയാണെന്ന് പല പ്രധാന ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. മറ്റുള്ളവരാകട്ടെ ഇത്തരം കേസുകള്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നും വ്യക്തമാക്കുന്നു.
ഫ്ളാറ്റുകള്‍ വില്‍ക്കുന്നത് ബുദ്ധിമുട്ടായി മാറുമെന്ന് തോന്നിയാല്‍ ഇത്തരം മോര്‍ട്ട്ഗേജുകള്‍ നിഷേധിക്കപ്പെടും. ഒഎന്‍എസ് ഡാറ്റ പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലുമുള്ള മില്ല്യണ്‍ കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് എസ്റ്റേറ്റ് ഏജന്റ് പര്‍പ്പിള്‍ബ്രിക്സ് പറയുന്നു. കണക്കുകള്‍ പ്രകാരം ഏകദേശം 42%, അതായത് 1.5 മില്ല്യണ്‍ കുടുംബങ്ങള്‍ ലിഫ്റ്റ് സംവിധാനം ഇല്ലാത്ത കെട്ടിടങ്ങളില്‍ നാലാം നിലയിലോ, അതിന് മുകളിലോ ആണ് താമസിക്കുന്നത്. ഇത്തരം വീടുകള്‍ വില്‍ക്കുന്നത് ബുദ്ധിമുട്ടായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇത് വാങ്ങാന്‍ ആളുകള്‍ക്ക് മോര്‍ട്ട്ഗേജ് ലഭിക്കാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഇത്തരം ഫ്ളാറ്റുകള്‍ നോക്കിവെയ്ക്കുമ്പോള്‍ മോര്‍ട്ട്ഗേജ് ലഭിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന മുന്‍ധാരണ ഉണ്ടാകുന്നത് നല്ലതാണ്.