Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
യുകെയിലെ ഹൈക്കമ്മീഷനില്‍ ബ്രിട്ടീഷ് പോലീസില്ല: ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ സെക്യൂരിറ്റി വെട്ടിക്കുറച്ച് ഇന്ത്യയുടെ മറുപടി
Text by TEAM UKMALAYALAM PATHRAM
സുരക്ഷാ വീഴ്ച മൂലം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഏര്‍പ്പെടുത്തിയ സുരക്ഷ വെട്ടിക്കുറച്ച് മോദി സര്‍ക്കാര്‍. ചാണക്യപുരിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ പോലീസ് ബാരിക്കേഡുകളും രാജാജി മാര്‍ഗിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിന്റെ വസതിക്ക് മുന്നിലെ ബാരിക്കേഡുകളുമാണ് ബുധനാഴ്ച ഉച്ചയോടെ നീക്കംചെയ്തത്. ഇവിടങ്ങളിലെ ഏതാനും സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ അതിക്രമത്തില്‍ സുരക്ഷ സംബന്ധിച്ച് ബ്രീട്ടീഷ് അധികൃതര്‍ക്ക് മുന്നില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഖലിസ്ഥാന്‍വാദികളുടെ സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ നേതാവായ അമൃതപാല്‍ സിങ്ങിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെയാണ് ഖലിസ്ഥാന്‍ വാദികള്‍ പ്രതിഷേധിച്ചത്.

ലണ്ടനില്‍ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഓഫീസിലെ പതാക താഴ്ത്തി ഖലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ച ഖലിസ്ഥാന്‍ വാദികള്‍ യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസില്‍ ആക്രമണവും നടത്തിയിരുന്നു.
 
Other News in this category

 
 




 
Close Window