Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
പാചകം
  Add your Comment comment
കൂന്തല്‍ റോസ്റ്റ്
staff correspondent
രുചിയേറിയ കൂന്തല്‍ റോസ്റ്റുണ്ടാക്കാം .

ചേരുവകള്‍

കൂന്തള്‍ - കാല്‍ കിലോ

വെളുത്തുള്ളി - ആറ് അല്ലി

ചെറിയ ഉള്ളി അരിഞ്ഞത് - കാല്‍ കപ്പ്

മുളകുപൊടി - കാല്‍ ടീസ്പൂണ്‍

കുരുമുളകുപൊടി - അര ടീസ്പൂണ്‍

മസാലപ്പൊടി - കാല്‍ ടീസ്പൂണ്‍

മല്ലിയില കുറച്ച്

ഓയ്സ്റ്റര്‍ സോസ് - രണ്ട് ടീസ്പൂണ്‍

ബട്ടര്‍ - രണ്ട് ടീസ്പൂണ്‍

ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ബട്ടര്‍ ചേര്‍ക്കുക. ഇതിലേക്ക് വെളുത്തുള്ളിയും അരിഞ്ഞുവെച്ച ഉള്ളിയും ചേര്‍ത്ത് ബ്രൗണ്‍ നിറത്തില്‍ വഴറ്റുക . കൂന്തള്‍ കഷണങ്ങളാക്കിയത് ചേര്‍ത്ത് ഒരടപ്പുകൊണ്ട് മൂടി രണ്ടുമൂന്നു മിനുട്ട് വേവിക്കുക. പിന്നീട് മുളകുപൊടി , കുരുമുളകുപൊടി , മസാലപ്പൊടി , മല്ലിയില എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക . ഓയ്സ്റ്റര്‍ സോസ് ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങിവെക്കുക . ഉപ്പ് ആവശ്യമാണെങ്കില്‍ മാത്രം ചേര്‍ത്താല്‍ മതി .
 
Other News in this category

 
 




 
Close Window