Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
പാചകം
  Add your Comment comment
മാര്‍ബിള്‍ കേക്ക്
reporter
ചേരുവകള്‍

മൈദമാവ് - 350 ഗ്രാം
പഞ്ചസാര പൊടിച്ചത്- 300ഗ്രാം
ബേക്കിംങ് പൗഡര്‍ -41/2 ടീസ്പൂണ്‍
മുട്ട-3എണ്ണം
വെണ്ണ- 250 ഗ്രാം
പാല്‍- 3/4 കപ്പ്
വാനില എസ്സന്‍സ്- 1 ടീസ്പൂണ്‍
കൊക്കോ പൗഡര്‍ -2 ടേബിള്‍ സ്പൂണ്‍
പിങ്ക് ഫുഡ് കളര്‍ -അല്‍പ്പം

തയ്യാറാക്കുന്ന വിധം

ആദ്യമായി വെണ്ണയും പഞ്ചസാരയും യോജിപ്പിച്ച് പതപ്പിക്കണം. ഇതില്‍ മുട്ട അടിച്ചത് ചേര്‍ത്ത് വീണ്ടും പതപ്പിക്കണം. ബേക്കിങ് പൗഡറും മൈദമാവും തമ്മില്‍ കലര്‍ത്തിയത് കുറേശ്ശെ ചേര്‍ത്ത് യോജിപ്പിക്കണം. കുറച്ച് പാല്‍ കൂടി ഇതില്‍ ചേര്‍ത്ത് വീണ്ടും യോജിപ്പിക്കണം. ഒടുവില്‍ വാനില എസ്സന്‍സ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.

അടുത്തതായി ഈ കേക്ക് മിശ്രിതത്തെ മൂന്നായി ഭാഗിക്കണം. കുറച്ചു പാലില്‍ കലക്കിയ കൊക്കോ പൗഡര്‍ ഒരു ഭാഗത്ത് ചേര്‍ത്ത് യോജിപ്പിക്കണം. ഇനി രണ്ടാമത്തെ കേക്ക് കൂട്ടില്‍ 1/4 ടീസ്പൂണ്‍ പങ്ക് ഫുഡ് കളര്‍ ചേര്‍ത്ത് യോജിപ്പിക്കണം. പിങ്ക് മിശ്രിതം, ചോക്ലേറ്റ് മിശ്രിതം, കളര്‍ചേര്‍ക്കാത്ത വാനില മിശ്രിതം എന്നിവ തയ്യാറാക്കിവച്ചിരിക്കുന്ന കേക്ക് ടിന്നില്‍ ഇടകലര്‍ത്തി നിരത്തണം. തുടര്‍ന്ന് ഒരു ഈര്‍ക്കില്‍ ഉപയോഗിച്ച് അങ്ങോട്ടും ഇങ്ങോട്ടും വരയ്ക്കണം. ഇത് അവനില്‍ 160ഡിഗ്രി ചൂടില്‍ ഒരു മണിക്കൂര്‍ ബേക്ക് ചെയ്യണം. മാര്‍ബിള്‍ കേക്ക് തയ്യാര്‍ .
 
Other News in this category

 
 




 
Close Window