Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
പാചകം
  Add your Comment comment
ബീറ്റ്‌റൂട്ട് വൈന്‍
reporter
ചേരുവകള്‍

ബീറ്റ്‌റൂട്ട് -1 കിലോ
പഞ്ചസാര - 1 കിലോ
യീസ്റ്റ് - 30 ഗ്രാം
ചെറുനാരങ്ങ - 3 എണ്ണം
വെള്ളം - 1 ലിറ്റര്‍

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് വേവിച്ച് ചെറുകഷണങ്ങളാക്കി വെള്ളം ചേര്‍ത്ത് വീണ്ടും 10 മിനിറ്റ് വേവിക്കണം. തണുത്തശേഷം മസ്ലിന്‍ തുണിയിലിട്ട് പിഴിയണം. പിഴിഞ്ഞുകിട്ടുന്ന നീരില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തശേഷം ഇത് ഭരണിയിലൊഴിക്കണം. മുകളില്‍ പഞ്ചസാരയും യീസ്റ്റും വിതറുകയും വേണം. ഭരണിയുടെ വായ രണ്ടു മടക്കില്‍ തുണികൊണ്ടു മൂടിക്കെട്ടിയശേഷം ചൂടുള്ള അന്തരീക്ഷത്തില്‍ സൂക്ഷിക്കണം. 14 ദിവസം കഴിഞ്ഞാല്‍ ഈ ദ്രാവകം വൃത്തിയുള്ള കുപ്പികളില്‍ തെളിച്ചൂറ്റി വെയ്ക്കണം. രണ്ടുമാസത്തിനുശേഷം ഉപയോഗത്തിനു പാകമാകും.
 
Other News in this category

 
 




 
Close Window