Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 04th May 2024
 
 
പാചകം
  Add your Comment comment
ചോക്ലേറ്റ് സ്‌പോഞ്ച് കേക്ക്
reporter
ആവശ്യമുള്ള സാധനങ്ങള്‍

മുട്ട - 2 എണ്ണം
പഞ്ചസാര പൊടിച്ചത് - 50 ഗ്രാം
മൈദ - 50 ഗ്രാം (50 ഗ്രാമില്‍ നിന്നും ഒരു ടേബിള്‍ സ്പൂണ്‍ മാറ്റിവയ്ക്കണം)
കൊക്കോ പൗഡര്‍ - ഒരു ടേബിള്‍ സ്പൂണ്‍
വാനില എസ്സന്‍സ് - അര ടീസ്പൂണ്‍
ബേക്കിങ് പൗഡര്‍ - ഒരു ടീസ്പൂണ്‍


തയ്യാറാക്കുന്ന വിധം

മുട്ടയും പഞ്ചസാരയും നല്ലവണ്ണം പതപ്പിക്കുക. മൈദയും കൊക്കോ പൗഡറും ബേക്കിംഗ് പ ൗഡറും യോജിപ്പിച്ച് 2-3 പ്രാവശ്യം തെള്ളിയെടുക്കണം. മുട്ടക്കൂട്ടിലേക്ക് തെള്ളിയ മൈദ സാവധാനം യോജിപ്പിക്കുക. ഇതിലേക്ക് വാനില എസ്സന്‍സ് ചേര്‍ക്കണം. ഒരു മയം പുരട്ടിയ ബേക്കിംഗ് പാത്രത്തില്‍ 145ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 25 മിനിറ്റ് നേരം കേക്ക് ബേക്ക് ചെയ്യണം.
 
Other News in this category

 
 




 
Close Window