Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
പാചകം
  Add your Comment comment
ക്രിസ്മസിന് പിടിയും ചിക്കന്‍ വറുത്തരച്ച് വച്ചതും
സാറാക്കുട്ടി
പിടി

ചേരുവകള്‍

അരി 1 കിലോ(പൊടിച്ചത്)
തേങ്ങ 2 എണ്ണം (ചിരകിയത്)
ജീരകം 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി 60 ഗ്രാം
വെള്ളം 5 ലിറ്റര്‍

തയ്യാറാക്കുന്ന വിധം.

നന്നായി പൊടിച്ചെടുത്ത അരിപ്പൊടി ചിരകിയ തേങ്ങ ചേര്‍ത്ത് തിരുമ്മി അരമണിക്കൂര്‍ വയ്ക്കണം. അതിനുശേഷം ഒരു ലിറ്റര്‍ തിളച്ച വെള്ളത്തില്‍ ജീരകവും വെളുത്തുള്ളിയും അരച്ചതും ചേര്‍ത്ത് കുഴയ്ക്കുക. അടുപ്പില്‍ 4 ലിറ്റര്‍ വെള്ളം വയ്ക്കുക അതിലേക്ക് കുഴച്ചുവച്ച മിശ്രിതം ചെറിയ ഉണ്ടയാക്കി ഇടുക. അത് തിളയ്ക്കുമ്പോള്‍ അടിക്കു പിടിക്കാതെ ഇളക്കി വയ്ക്കുക. നന്നായി വെന്തുകഴിയുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കുക.



ചിക്കന്‍ വറുത്തരച്ചത്

പിടിക്ക് ഏറ്റവും യോജിച്ച നാടന്‍ കറി ചിക്കന്‍ വറുത്തരച്ച് വച്ചതാണ്. ചിക്കന്‍ വറുത്തരച്ച് വച്ചതും പിടിയും ക്രിസ്മസിന് കേരളത്തിലെ ക്രിസ്ത്യന്‍ തറവാടുകളിലൊരുക്കുന്ന പ്രധാന വിഭവമാണ്.

ചേരുവകള്‍

കോഴി കഷണങ്ങളാക്കിയത് അര കിലോ
സവാള നീളത്തിലരിഞ്ഞത് രണ്ട് വലുത്
പച്ചമുളക് നീളത്തിലരിഞ്ഞത് അഞ്ച് എണ്ണം
ഇഞ്ചി ചതച്ചത് ഒരു കഷണം
വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂണ്‍
തക്കാളി കഷണങ്ങളാക്കിയത് രണ്ട് എണ്ണം
എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
തേങ്ങ അര മുറി (ചിരകിയത്)
മല്ലിപ്പൊടി രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
മുളക്‌പൊടി ഒരു ഡിസേര്‍ട്ട് സ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
പെരുംജീരകപ്പൊടി ഒരു ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് അര ടീസ്പൂണ്‍
ഏലക്കായ രണ്ട് എണ്ണം
ഗ്രാമ്പൂ രണ്ട് എണ്ണം
പട്ട ഒരു ചെറിയ കഷണം
വെള്ളം ഒരു കപ്പ്
മല്ലിയില അല്‍പ്പം


പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ തേങ്ങ, ചെറിയ ഉള്ളി, ഏലക്കായ, ഗ്രാമ്പു, പട്ട എന്നിവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇങ്ങനെ വറുത്ത തേങ്ങ അരക്കപ്പ് വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു പ്രഷര്‍ കുക്കര്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ചേര്‍ത്ത് നല്ലവണ്ണം വഴറ്റുക. ഇതിലേക്ക് മല്ലിപ്പൊടി, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. ഇതിലേക്ക് കോഴികഷ്ണങ്ങളും അര കപ്പ് വെള്ളവും ചേര്‍ത്ത് കുക്കര്‍ മൂടി 5 മിനിറ്റ് വേവിക്കുക. കുക്കറിന്റെ ആവി പോയാല്‍ തുറന്ന്, അരച്ച തേങ്ങയും മല്ലിയിലയും ചേര്‍ത്ത് തിളപ്പിച്ച് ചൂടോടെ ഉപയോഗിക്കാം.
 
Other News in this category

 
 




 
Close Window