Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ജിഞ്ചര്‍ ചിക്കന്‍
staff correspondent
ചിക്കന്‍ വിഭവങ്ങളില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന മറ്റൊരു വിഭവമാണ് ജിഞ്ചര്‍ ചിക്കന്‍

ചേരുവകള്‍



ചിക്കന്‍ - അര കിലോ

സവാള - രണ്ട്

പച്ചമുളക് - രണ്ട്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു സ്പൂണ്‍

ഇഞ്ചി അരിഞ്ഞത് - ഒരു കഷണം

കുരുമുളക് പൊടി - രണ്ടു സ്പൂണ്‍

സോയ സോസ് - ഒരു സ്പൂണ്‍

കൊണ്ഫ്‌ലോവേര്‍ -ഒരു സ്പൂണ്‍

വിനാഗിരി - ഒരു സ്പൂണ്‍

ഉപ്പു പാകത്തിന്

മല്ലിയില കുറച്ച്

കറിവേപ്പില - രണ്ടു തണ്ട്

എണ്ണആവശ്യത്തിന്

ചില്ലി സോസ് - ഒരു സ്പൂണ്‍

ഉണ്ടാകുന്ന വിധം

ചിക്കന്‍ കഷണത്തില്‍ സോയ സോസ്, വിനാഗിരി, കോണ്ഫ്‌ലെവേര്‍, ഉപ്പ് , ഒരു സ്പൂണ്‍ കുരുമുളക് പൊടി എന്നിവ പുരട്ടി വറുക്കുക. സവാള, പച്ചമുളക് , കറിവേപ്പില എന്നിവ അരച്ച് പേസ്റ്റ് ആക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇഞ്ചി അരിഞ്ഞത് വഴറ്റുക. ഇതിലേക്ക് വറുത്ത കഷണങ്ങള്‍ ഇടുക. ഒന്ന് ഇളക്കിയ ശേഷം അരച്ച് വെച്ച പേസ്റ്റ് ഇട്ടു നന്നായി വഴറ്റുക. ഇഞ്ചിവെളുത്തുള്ളി അരച്ചതും അല്‍പ്പം കുരുമുളക് പൊടി, ചില്ലി സോസ് എന്നിവ കൂടി ഇട്ടു നന്നായി വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. . ചാറ് വേണമെന്നുണ്ടെങ്കില്‍ അല്പം വെള്ളം അല്ലെങ്കില്‍ കോണ്ഫ്‌ലെവേര്‍ കലക്കി ഒഴിക്കാം. അധികം ഒഴിക്കരുത്. െ്രെഡ ജിഞ്ചര്‍ ചിക്കന്‍ ആണ് വേണ്ടതെങ്കില്‍ വെള്ളം കുറച്ച് മതി. ശേഷം അല്‍പ്പം മല്ലിയില ചേര്‍ക്കാം.
 
Other News in this category

 
 




 
Close Window